ഈ മൂന്ന് പേരെയും കൊണ്ട് തോറ്റു പോയെന്ന് പിഷാരടി: അങ്ങനെയെങ്കിലും തോൽവി സമ്മതിച്ചല്ലോയെന്ന് ആരാധകർ

Mail This Article
തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തകർപ്പൻ അടിക്കുറിപ്പുകൾ രമേഷ് പിഷാരടി: ചേർക്കാറുണ്ട്. അതുകൊണ്ടു തന്നെ ഈ ‘ക്യാപ്ഷൻ രാജാവി’ന്റെ അടിക്കുറുപ്പുകൾ ആരാധകരും ഏറ്റെടുക്കാറുണ്ട്. സാധാരണ ഇളയ മകനുമൊന്നിച്ചുള്ള നിമിഷങ്ങളാണ് താരം പങ്കുവയ്ക്കാറ്. എന്നാൽ ഇത്തവണ പിഷാരടിയുടെ കൂടെ മൂന്ന് മക്കളുമുണ്ട് ചിത്രത്തിൽ. മക്കൾക്കൊപ്പമുള്ള ഈ ചിത്രത്തിന് അദ്ദേഹം നൽകിയിരിക്കുന്ന അടിക്കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘ഇവർ മൂന്ന് പേരെയും കൊണ്ട് തോറ്റു പോയതാണ് ഞാൻ.’ എന്നാണ് ചിത്രത്തിനൊപ്പം പിഷാരടി കുറിച്ചത്. ആരും ചിരിച്ചുപോകുന്ന ഈ അടിക്കുറിപ്പും പെട്ടന്നുതന്നെ വൈറലായി.
ടൊവീനോയും ഇന്ദ്രജിത്തും മഞ്ജു വാരിയരുമൊക്കെ ഈ ക്യൂട്ട് ചിത്രത്തിന് ഇഷ്ടമറിയിച്ച് എത്തിയിട്ടുണ്ട്. പതിവു പോലെ ഈ പോസ്റ്റും അടിക്കുറിപ്പും ആരാധകരും ഏറ്റെടുത്തു. രസകരമായ കൗണ്ടർ കമന്റുകളുമാായാണ് പലരുമെത്തിയത്. ‘അങ്ങനെയെങ്കിലുമൊന്നു തോൽവി സമ്മതിച്ചല്ലോ’യെന്നും അങ്ങനെയല്ല അവർ മൂന്നു പേരും ഒരാളെ കൊണ്ടുതോറ്റു പോയതാണ്’, തോൽക്കാൻ ഇനിയും ചന്തുവിന്റെ ജീവിതം ബാക്കി’ എന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ.
Content Summary : Ramesh Pisharody post a photo with his children