ADVERTISEMENT

റജിസ്റ്റർ ചെയ്യണം

പിറവം∙ മണീട് കൃഷിഭവനിൽ നിന്നു കൃഷി ആവശ്യങ്ങൾക്കു സൗജന്യ വൈദ്യുതി ലഭിക്കുന്നവർ 29നു കരം അടച്ച രസീത്, കൺസ്യൂമർ നമ്പർ എന്നിവ സഹിതം കൃഷിഭവനിൽ എത്തി പേരു റജിസ്റ്റർ ചെയ്യണം.

സീറ്റ് ഒഴിവ്

പിറവം∙ കീഴൂർ ദേവസ്വം ബോർഡ് കോളജിൽ ബികോം, ബിഎ ട്രാവൽ ആൻഡ് ടൂറിസം, ബിഎ കോപ്പി റൈറ്റിങ്, ബിഎസ് സി ഇലക്ട്രോണിക്സ് കോഴ്സുകളിൽ സീറ്റ് ഒഴിവ്.

നെൽക്കൃഷി ആരംഭിക്കു‌ം

ആലങ്ങാട് ∙ കരിച്ചാൽ പാടശേഖരത്തു നെൽക്കൃഷി ആരംഭിക്കുവാൻ പഞ്ചായത്ത് കമ്മിറ്റി കൂടി തീരുമാനം എടുത്ത സാഹചര്യത്തിൽ ഈ പാടശേഖരത്തിൽ സ്വന്തമായി നിലമുള്ള ഭൂവുടമകൾ 25 നു മുൻപായി ആലങ്ങാട് പഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

പറവൂർ ∙ ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സാഫ് മുഖാന്തരം തീരമൈത്രി പദ്ധതിയിൽ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രുപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ല ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്, സാഫ് ജില്ലാ നോഡൽ ഓഫിസ്, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ നിന്നു ലഭിക്കുന്ന അപേക്ഷകൾ 30ന് 5നകം പൂരിപ്പിച്ച് അതത് മത്സ്യഭവനുകളിൽ നൽകണം 62350 89191.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com