പഠിപ്പിച്ച കോളജിൽ തകർപ്പൻ ചുവടുകളുമായി ജഗദീഷ്; മാസ് എൻട്രി കണ്ട് അതിശയിച്ച് ചാക്കോച്ചനും

Mail This Article
അധ്യാപകനായി ജോലി ചെയ്ത കോളജിൽ തകർപ്പൻ ചുവടുകളുമായി നടൻ ജഗദീഷ്. പുതിയ ചിത്രമായ ‘ഓഫിസർ ഓൺ ഡ്യൂട്ടി’യുടെ പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു നടൻ. ഒപ്പം കുഞ്ചാക്കോ ബോബനും ഉണ്ട്. വേദിയിൽ വിദ്യാർഥികൾക്കൊപ്പം കുഞ്ചാക്കോ ബോബൻ ചുവടുവയ്ക്കുമ്പോൾ പിന്നിൽ നിന്നും ജഗദീഷിന്റെ മാസ് എൻട്രി! എനർജറ്റിക് പ്രകടനത്തിനു ശേഷം വീണ്ടും വേദിയുടെ പിന്നിലേക്ക്.
ജഗദീഷിന്റെ ചുവടുകൾ വിദ്യാർഥികളെ ആവേശത്തിലാക്കി. വേദിയിലുണ്ടായിരുന്നവർ കയ്യടികളുമായി ‘കട്ടയ്ക്ക്’ കൂടെ നിന്നു. ജഗദീഷിന്റെ പ്രകടനം കുഞ്ചാക്കോ ബോബനെയും അതിശയിപ്പിച്ചു. ഇരുവരുടെയും ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്.
നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടൻ ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഓഫിസർ ഓൺ ഡ്യൂട്ടി’. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.