സെന്റ് തെരേസാസ് കോളജിൽ ഡേറ്റ അനാലിസിസ് ശിൽപശാല
Mail This Article
കൊച്ചി∙ കേരള ലൈബ്രറി അസോസിയേഷൻ എറണാകുളം മേഖലയും ഗോൾഡൺ ജൂബിലി മെമ്മോറിയൽ ലൈബ്രറി സെന്റ് തെരേസാസ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ഡേറ്റ അനാലിസിസ് ശിൽപശാലയ്ക്കു സെന്റ് തെരേസാസ് കോളജിൽ തുടക്കമായി. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സുചിത ശിൽപശാല ഉദ്ഘാടനം ചെയ്തു. ഇന്നത്ത കാലഘട്ടത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റാ അനാലിസിസ് ഗവേഷണ മേഖലയിലും പൊതുജീവിത സാഹചര്യങ്ങളുടെ വിശകലനത്തിനും അത്യന്താപേക്ഷിതമാണെന്ന് സുചിത പറഞ്ഞു.
കോളജ് സീനിയർ അഡ്മിനിസ്ട്രേറ്റർ ഡോ. സജിമോൾ അഗസ്റ്റിൻ, കേരള ലൈബ്രറി അസോസിയേഷൻ പ്രസിഡന്റ് പി.ജെ.മാനുവൽ, സെക്രട്ടറി ഡോ. വി.എസ്.കുഞ്ഞുമുഹമ്മദ്, ശിൽപശാല കോ–ഓർഡിനേറ്റർമാരായ മിസ് ഡിവിന റോസ്‌ലിൻ, ഡോ. വി.എസ്.ശിവൻകുട്ടി എന്നിവർ സംസാരിച്ചു. ചേർത്തല നൈപുണിയ കോളജ് ഓഫ് മാനേജ്മെന്റിലെ കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് വകുപ്പ് മേധാവി ഡോ. എം.പ്രശാന്ത്കുമാർ നയിക്കുന്ന ശിൽപശാലയിൽ രാജ്യത്തെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിൽ നിന്നുള്ള നിരവധിപേർ പങ്കെടുക്കും.