ADVERTISEMENT

കൊച്ചി∙ 1.3 കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. ബംഗാൾ മൂർഷിദാബാദ് സ്വദേശി ദീപു മണ്ഡൽ (24) ആണ് പിടിയിലായത്. ദേശം പുറയാറിന് സമീപം കഞ്ചാവുമായി വിൽപനയ്ക്കെത്തിയപ്പോൾ നെടുമ്പാശേരി പൊലീസ് പിടികൂടുകയായിരുന്നു. ഷോൾഡർ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ‌‌തൂക്കുന്നതിനുള്ള ത്രാസും കണ്ടെടുത്തു.

ഡിവൈഎസ്പി ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.എ.സാബുജി, എസ്ഐമാരായ മാഹിൻ സലിം, നെൽസൺ, എസ്‌സിപിഒമാരായ വി.പി.ജിന്റോ, കെ.കെ.ഷബീർ, സിപിഒ കെ.വി.വിമൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം 4 കിലോ കഞ്ചാവുമായി കൊല്ലം ആലുംമൂട് സ്വദേശി റഷീദിനെ നായത്തോട് വച്ച് നെടുമ്പാശേരി പൊലീസ് പിടികൂടിയിരുന്നു. വിൽപനയ്ക്ക് തയാറായി നിൽക്കുമ്പോഴാണ് ഇയാളെയും അറസ്റ്റ് ചെയ്തത്.

English Summary:

Cannabis seizure leads to migrant worker arrest in Kochi. Nedumbassery police apprehended Deepa Mandal with 1.3 kg of cannabis during an attempted sale near Desom Puzhayar.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com