ഇളമ്പഴന്നൂരിൽ ലോറി മതിൽ തകർത്തു

Mail This Article
ചടയമംഗലം∙ ഭാരം കയറ്റിയ വാഹനങ്ങളുടെ സഞ്ചാരം തടഞ്ഞിരിക്കുന്ന റോഡിൽ അമിത ലോഡുമായി എത്തിയ ടോറസ് വീടുകളുടെ മതിലുകൾ ഇടിച്ചു തകർത്തു. ചടയമംഗലം ചിങ്ങേലി കടയ്ക്കൽ റോഡിൽ ഇളമ്പഴന്നൂരിൽ ഇന്നലെ വൈകിട്ടാണ് സംഭവം. അപകടത്തിൽപെട്ട ലോറിയിൽ നിന്നു മറ്റൊരു ടിപ്പറിൽ എംസാൻഡ് കയറ്റിപ്പോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.
കാഞ്ഞാംപുറത്ത് സനാഫുദീൻ, ഫസിലുദീൻ എന്നിവരുടെ മതിലുകളാണ് തകർന്നത്. സനാഫുദീന്റെ മതിൽ പൂർണമായും തകർന്നു. അടുത്തിടെ പുതുക്കിപ്പണിത റോഡിൽ അമിത ഭാരം കയറ്റി ടോറസ് ഉൾപ്പെടെ സഞ്ചരിക്കുന്നത് പിഡബ്ല്യുഡി തടഞ്ഞിരുന്നു. ഇതു വഴി രാവിലെ മുതൽ വൈകിട്ട് വരെയും ടിപ്പർ, ടോറസുകളുടെ സഞ്ചാരമാണ്. കഴിഞ്ഞ ദിവസം ആൽത്തറമൂട്ടിലും അമിത ലോഡുമായി എത്തിയ വാഹനങ്ങൾ തടഞ്ഞിരുന്നു.