ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ

Mail This Article
×
മങ്കട ∙ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വയോധികനെ അറസ്റ്റ് ചെയ്തു. വലമ്പൂർ ഏറാന്തോട് കൂലിപ്പുലാക്കൽ വേലായുധൻ (75) ആണ് അറസ്റ്റിലായത്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ വേലായുധന്റെ ഭാര്യ യശോദയെ (65) പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഇന്നലെ പുലർച്ചെ ഒരു മണിയോടെ കൊടുവാൾ കൊണ്ട് വെട്ടിയ ശേഷം മൂക്കു പൊത്തിപ്പിടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്. ബോധരഹിതയായ ഭാര്യ മരിച്ചുവെന്ന് ധരിച്ച് വേലായുധൻ രാത്രി തന്നെ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസാണ് യശോദയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.