വീടുകളുടെ മുൻഭാഗം പൊലീസ് കാവലിൽ പൊളിച്ചുമാറ്റി

Mail This Article
വെളിയങ്കോട് ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി തർക്കത്തെ തുടർന്ന് പൊളിക്കാൻ വൈകിയ വെളിയങ്കോട് വില്ലേജിലെ 3 വീടുകളുടെ മുൻഭാഗം പൊലീസ് കാവലിൽ അധികൃതർ പൊളിച്ചുമാറ്റി. റോഡിനായി ദേശീയപാത അതോറിറ്റി ഏറ്റെടുത്ത സ്ഥലങ്ങളിൽ വീടുകളുടെ മുൻ ഭാഗം പൊളിക്കാൻ പലതവണ നോട്ടിസ് നൽകിയതാണ്. വീടിന്റെ മുൻഭാഗം പൊളിക്കുമ്പോൾ വീടുകൾക്ക് കേടുപാടുകൾ ഉണ്ടാകുമെന്നതിനാലാണ് വീട്ടുകാർ പൊളിച്ചുമാറ്റാതെ വന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും പൊളിക്കാത്തതിനെ തുടർന്ന് ജില്ലാ ഭരണകൂടം പൊളിക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു. വെളിയങ്കോട്ടെ 3 വീടുകളാണ് പെരുമ്പടപ്പ്, പൊന്നാനി സ്റ്റേഷനുകളിലെ പൊലീസിന്റെ സാന്നിധ്യത്തിൽ അധികൃതർ പൊളിച്ചുമാറ്റിയത്.