സിഎൻജി, പിഎൻജി വില കുറച്ചു
![](https://img-mm.manoramaonline.com/content/dam/mm/mo/district-news/new-delhi/images/2023/4/9/del-png.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി∙ ഡൽഹിയിൽ സിഎൻജിയുടെയും പൈപ്പിലൂടെ വിതരണം ചെയ്യുന്ന പാചകവാതകത്തിന്റെയും (പിഎൻജി) വില കുറച്ചതായി ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് അറിയിച്ചു. സിഎൻജിയുടെ വില 6 രൂപയും പിഎൻജി വില 5 രൂപയുമാണ് കുറച്ചത്. പുതിയ നിരക്കു പ്രകാരം സിഎൻജിയുടെ വില 79.56 രൂപയിൽ നിന്ന് 73.59 രൂപയായി കുറഞ്ഞു.
പിഎൻജിയുടെ വില 53.59 രൂപയിൽ നിന്ന് 48.59 രൂപയായും കുറഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ആദ്യമായാണ് സിഎൻജിയുടെയും പിഎൻജിയുടെയും വില കുറയുന്നത്. 2021 ഏപ്രിൽ മുതൽ 2022 ഡിസംബർ വരെ സിഎൻജിയുടെ വില 15 തവണ വർധിപ്പിച്ചിരുന്നു. ഇക്കാലയളവിൽ പിഎൻജിയുടെ വില 10 തവണയാണു വർധിപ്പിച്ചത്.