നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നു വിയ്യൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുപോകുന്നു.
Mail This Article
×
ADVERTISEMENT
ആലത്തൂർ ∙ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ റിമാൻഡിലായ ചെന്താമരയെ ഇന്നലെ രാത്രി ആലത്തൂർ സബ് ജയിലിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം സബ് ജയിൽ സൂപ്രണ്ട് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഉത്തരവിട്ടത്. എആർ ക്യാംപിൽ നിന്നെത്തിയ 20 പൊലീസുകാരുടെ അകമ്പടിയോടുകൂടിയാണ് ഇയാളെ കൊണ്ടുപോയത്.
ആലത്തൂർ സബ് ജയിലിൽ റിമാൻഡ് തടവുകാരുടെ എണ്ണം വർധിച്ചതു കണക്കിലെടുത്താണ് ജയിൽ മാറ്റിയത്. 32 പേരെ പാർപ്പിക്കുന്നതിനുള്ള സൗകര്യമാണ് ജയിലിൽ ഉള്ളത്. നിലവിൽ 44 തടവുകാരുണ്ട്. ചൊവ്വാഴ്ച രാത്രിയിലാണ് ചെന്താമര നെന്മാറ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ ഫെബ്രുവരി 12 വരെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തിരുന്നു.
English Summary:
Chenthamar's transfer highlights security concerns. The accused in the Nenmara double murder case was moved from Alappuzha sub-jail to Viyyur Central Jail for enhanced security.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.