ADVERTISEMENT

ശബരിമല∙അയ്യപ്പദർശനത്തിന്റെ സുകൃതം നുകരാൻ സന്നിധാനത്തേക്കു ഭക്തരുടെ  പ്രവാഹം. പതിനെട്ടാംപടി കയറാനും  ദർശനത്തിനും  നീണ്ട കാത്തുനിൽപ്. അടുത്ത മാസം മണ്ഡലകാല തീർഥാടനം തുടങ്ങുന്നതിനാൽ  വലിയ തിരക്കിനു മുൻപു ദർശനത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്നു  ഭക്തർ കൂട്ടത്തോടെ എത്തി.

പുലർച്ചെ 5നു നട തുറക്കുന്നതും കാത്തു  മൂന്നു മണി മുതൽ അയ്യപ്പന്മാർ ക്യു നിന്നു. നട തുറന്നപ്പോൾ  നിർമാല്യ ദർശനത്തിനായി വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്.  മേൽപാലത്തിലൂടെ തിങ്ങിനിറഞ്ഞാണ്  അയ്യപ്പന്മാർ തിരുനടയിൽ എത്തിയത്.  ഉച്ചയ്ക്കു കളഭാഭിഷേകം ഉണ്ടായിരുന്നു. 

തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ബ്രഹ്മകലശം പൂജിച്ച് ആഘോഷമായാണു ശ്രീകോവിലിൽ എത്തിച്ചത്. കളഭാഭിഷേകം കണ്ടു തൊഴാനും തിരക്ക് ഏറെയായിരുന്നു.  അയ്യപ്പ സന്നിധിയിലെ മുൻമേൽശാന്തിമാർ ഇന്ന്  വൈകിട്ടു സന്നിധാനത്ത് ഒത്തുകൂടി ഭഗവതി സേവയും നാളെ  ലക്ഷാർച്ചനയും വഴിപാടായി നടത്തും.  ആദ്യമായാണ് എല്ലാ മുൻമേൽശാന്തിമാരും  ഒരുമിച്ചുകൂടി  സന്നിധാനത്തു വഴിപാടുകൾക്കു കാർമികത്വം വഹിക്കുന്നത്. കേന്ദ്രമന്ത്രി പ്രഹ്ളാദ് സിങ് പട്ടേൽ മലകയറി ദർശനം  നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com