കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമാണം താൽക്കാലികമായി നിർത്തി

Mail This Article
കഴക്കൂട്ടം∙കൂടുതൽ ജോലിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമാണം താൽക്കാലികമായി നിർത്തി വച്ചു. കഴിഞ്ഞ ദിവസം 110 തൊഴിലാളികളെ പരിശോധിച്ചതിൽ 39 പേർക്ക് പോസിറ്റീവ് ആയി. നേരത്തെ ഏഴു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ക്യാംപിൽ ഒപ്പം കഴിഞ്ഞ തൊഴിലാളികളെ ക്വാറന്റീനിൽ പോകാൻ ആരോഗ്യ വിഭാഗം നിർദേശിച്ചു. ഹൈവേയുടെ നിർമാണത്തിന് കരാർ എടുത്തിട്ടുള്ള ആർഡിഎസ് കമ്പനിയുടെ ജോലിക്കാർ താമസിക്കുന്ന മേനംകുളത്തുള്ള ക്യാംപിലാണ് ആദ്യം ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചത്.
തുടർന്നു നടത്തിയ പരിശോധനയിൽ 39 പേർക്കു കൂടി പോസിറ്റീവ് ആയി. ഇൗ സാഹചര്യത്തിൽ എലിവേറ്റഡ് ഹൈവേയുടെ പ്രധാന ജോലികൾ താൽക്കാലികമായി നിർത്തി വച്ചതായി ആർഡിഎസ് കമ്പനി അധികൃതർ അറിയിച്ചു.