കേരള ബിയേർഡ് ചാംപ്യൻഷിപ്: ലോഗോ പ്രകാശനം ചെയ്തു

Mail This Article
തിരുവനന്തപുരം∙ കേരള ബിയേർഡ് ചാംപ്യൻഷിപ്പിന്റെ ലോഗോ നടൻ ക്രിസ് വേണുഗോപാൽ, കേരള ബിയേർഡ് ക്ലബ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഒ.വി. മനുവിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ കേരള ബിയേർഡ് സൊസൈറ്റി സംസ്ഥാന നിർവാഹക സമിതി അംഗം അഫ്സൽ റഹീം, കേരള ബിയേർഡ് ക്ലബ് സംസ്ഥാന നിർവാഹക സമിതി അംഗം രാജ് കുമാർ, ജെ.എസ്. ഇന്ദുകുമാർ, ബി.ബാലചന്ദ്രൻ, മുജീബ് ഷംസുദീൻ എന്നിവർ പങ്കെടുത്തു.
കേരളത്തിൽ ആദ്യമായാണ് സംസ്ഥാനതലത്തിൽ താടിക്കാർക്കായി ഒരു ചാംപ്യൻഷിപ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ മെയ് മാസങ്ങളിലായി ചാംപ്യൻഷിപ് നടക്കും. ലഹരിമരുന്നിനു എതിരെയുള്ള സംസ്ഥാന വ്യാപക ബോധവത്കരണം കൂടിയാകും കേരള ബിയേർഡ് ചാംപ്യൻഷിപ് എന്ന് ഡോ.ക്രിസ് വേണുഗോപാൽ ചടങ്ങിൽ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കുന്ന പ്രാഥമിക മത്സരങ്ങൾക്ക് ശേഷം തിരുവനന്തപുരത്താണ് ഫൈനൽ മത്സരം നടക്കുന്നത്. ലോങ്ങ് ബിയേർഡ്, ഗ്രൂമിഡ് ബിയേർഡ്, സാൾട്ട് ആൻഡ് പെപ്പർ എന്നീ മൂന്ന് വിഭാഗങ്ങളിലായിയിരിക്കും മത്സരങ്ങൾ നടക്കുക. വിശദാംശങ്ങൾക്കും രജിസ്‌ട്രേഷനും: 7510203011, 7510203022