ADVERTISEMENT

തൃപ്രയാർ ∙  ഭക്തിസാന്ദ്രമാർന്ന അന്തരീക്ഷത്തിൽ തൃപ്രയാർ തേവർ സ്വന്തം പള്ളിയോടത്തിൽ പുഴ കടന്നു. തൃക്കോൽ ശാന്തി രതീഷ് എമ്പ്രാന്തിരി പള്ളിയോടം തുഴഞ്ഞു.  കിഴക്കേ കരയിൽ തേവരെ സ്വീകരിക്കാൻ ‍ ഒട്ടേറെപേർ തൊഴുകൈകളുമായി കാത്തുനിന്നിരുന്നു.  കിഴക്കേ നട പൂരാഘോഷ സമിതിയുടെ നേതൃത്വത്തിൽ കർപ്പൂര ദീപങ്ങളാലും  ആചാരവെടിയോടും പഞ്ചവാദ്യം, പാണ്ടിവാദ്യം എന്നിവയുടെ അകമ്പടിയോടും കൂടി  തേവരെ എതിരേറ്റു. മണ്ഡപത്തിൽ തേവരെ  ഇറക്കി എഴുന്നള്ളിച്ച് ആമലത്തു തറവാട്ടുകാരുടെ ആദ്യ പറ സ്വീകരിച്ചു. 

തുടർന്ന് ഊരായ്മ ഇല്ലങ്ങളായ ചേലൂർ പുന്നപ്പിള്ളി, ജ്ഞാനപ്പിള്ളി മനകളിൽ പൂരത്തിനു  പുറപ്പെട്ടു.  വിവിധ സ്ഥലങ്ങളിലെ പറയെടുപ്പിനു ശേഷം മുറ്റിച്ചൂർ കൊട്ടാരത്തിൽ  പറയെടുപ്പ് നടന്നു. ഇന്നു രാവിലെ തേവർ  ജ്ഞാനപ്പിള്ളിമന, കുന്നത്ത് മന എന്നിവിടങ്ങളിലെ പറകൾക്കു ശേഷം  വടക്കുംമുറി കുട്ടൻകുളത്തിൽ  ഇറക്കിപ്പൂജ, ആറാട്ട്. പിന്നീട്  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com