ADVERTISEMENT

ചെറുതുരുത്തി ∙ പൂതനും തിറയും പാക്കനാർ വേലകളും കോമരങ്ങളും കാളവേലകളും നിറഞ്ഞാടി 29 ആനകളെ അണിനിരത്തി നടന്ന കൂട്ടിയെഴുന്നള്ളിപ്പോടെ കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. പാഞ്ഞാൾ, പുതുശ്ശേരി, നെടുമ്പുര, ചെറുതുരുത്തി, പള്ളിക്കൽ, താഴപ്ര-വെട്ടിക്കാട്ടിരി, ആറ്റൂർ എന്നീ ഏഴു ദേശങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന പൂരം കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

രാവിലെ 5നു ക്ഷേത്രത്തിൽ പ്രഭാതഭേരിയെ തുടർന്ന് വിശേഷാൽ പൂജകളും കേളിയും നടന്നു. ഉച്ചയ്ക്ക് ഏഴു ദേശക്കാരുടെയും പൂരങ്ങളും മറ്റു വേലകളും പുറപ്പെട്ടെങ്കിലും പാഞ്ഞാൾ അയ്യപ്പൻ കോഴിമാംപറമ്പിൽ എത്തിയതോടെതോടെയാണ്  പുരാഘോഷങ്ങൾക്ക് തുടക്കമായത്. വൈകിട്ട് ആനകളെ അണിനിരത്തി കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. ഇതിനിടയിലാണ് പാക്കനാർ വേലകളും പൂതനും തിറയും വെള്ളാട്ടും കാവു കയറിയത്.

തുടർന്ന് പൈങ്കുളം ഗേറ്റ്, കുളമ്പ് മുക്ക്, പാഞ്ഞാൾ ആലിൻ ചുവട്, പാഞ്ഞാൾ കാട്ടിൽക്കാവ്  ഭാഗങ്ങളിൽ നിന്നുള്ള കാളവേലകളും ക്ഷേത്രത്തിലെത്തി. രാത്രിയിൽ നടന്ന പൂരം ആവർത്തനത്തെ തുടർന്ന് ഇന്നു രാവിലെ ശ്രീരാമ പട്ടാഭിഷേകം തോൽപ്പാവക്കൂത്ത്. തുടർന്ന് പാക്കനാർ കോമരം കൽപന നൽകുന്നതോടെ പൂരാഘോഷങ്ങൾക്ക് സമാപനമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com