മക്കളെ പിരിഞ്ഞ വിഷമം തീർക്കാൻ കുപ്പികളിൽ ചിത്രം തീർത്ത് ശ്രുതി

Mail This Article
മാനന്തവാടി ∙ കോവിഡ് ഡ്യൂട്ടിക്കു ശേഷം ക്വാറന്റീനിലാണു മാനന്തവാടി കോവിഡ് ആശുപത്രിയിലെ എന്‍എച്ച്എം നഴ്സായ എം.പി. ശ്രുതി. മക്കളെ പിരിഞ്ഞിരിക്കുന്നതിന്റെ വിഷമം തീര്‍ക്കാന്‍ ക്വാറന്റീന്‍ കാലയളവില്‍ ശ്രുതി കുപ്പികളില്‍ ചിത്രം തീര്‍ക്കുകയാണ്. 3 വയസുകാരി സാൻവിയും 6 വയസുകാരൻ സാരങ്കും അമ്മയുടെ അടുത്തുന്ന് മാറാത്ത പ്രകൃതക്കാരാണ്. എന്നാല്‍, ശ്രുതിയുടെ ക്വാറന്റീന്‍കാലം കഴിയുന്നതുവരെ മക്കള്‍ അകന്നുതന്നെ കഴിയണം.
ഈ സമയംമുഴുവന്‍, ഉപയോഗ ശൂന്യമായ കുപ്പികളിൽ വിവിധ അസംസ്‌കൃത വസ്തുക്കൾകൊണ്ട് നിർമിച്ച ബഹുവർണ ശിൽപങ്ങൾ നിര്‍മിക്കുകയാണ് ശ്രുതി. ബോട്ടിൽ പെയിന്റിങ്ങിലും പുതിയ പരീക്ഷണങ്ങൾ നടത്തി. മനോഹര ചിത്രങ്ങളും വരച്ച് തീർത്തു. മാധ്യമപ്രവർത്തകനായ ഭർത്താവ് കെ.എസ്. സജയൻ അസംസ്കൃത വസ്തുക്കൾ എത്തിച്ച് നൽകി. 7 ദിവസത്തെ കോവിഡ് ആശുപത്രി ഡ്യൂട്ടിയും 14 ദിവസം നീണ്ട ക്വാറന്റീന്‍ ദിനങ്ങളും സർഗാത്മകമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശ്രുതി. പാണ്ടിക്കടവ് അഗ്രഹാരം സ്വദേശിയാണ്.