ജുമാ മസ്ജിദിന്റെ ചുറ്റുമതിൽ കാട്ടാന തകർത്തു; മാങ്ങ പറിച്ചു തിന്നു പരിസരം നശിപ്പിച്ച് മടക്കം

Mail This Article
ഗൂഡല്ലൂർ ∙ തൊറപ്പള്ളിയിലെ ജുമാ മസ്ജിദിന്റെ ചുറ്റുമതിൽ കാട്ടാന തകർത്ത് അകത്ത് കയറി. ഞായറാഴ്ച പുലർച്ചെയാണ് കാട്ടാന ചുറ്റുമതിൽ തകർത്തത്. പള്ളിയുടെ സമീപത്തുള്ള മാവിൽ നിന്നും മാങ്ങ പറിച്ചു തിന്നു പരിസരം നശിപ്പിച്ചാണു കാട്ടാന പോയത്.
മുതുമല കടുവ സങ്കേതത്തിൽ നിന്നാണ് ഇവിടെ കാട്ടാനയിറങ്ങുന്നത്. തൊറപ്പള്ളി ഭാഗത്ത് സ്ഥിരം കാട്ടാന ശല്യമുണ്ടായിരുന്നു. പിന്നീട് വനത്തിൽ നിന്നും കാട്ടാനയിറങ്ങാതിരിക്കാനായി കിടങ്ങുകളും സോളർ ഫെൻസിങ് സ്ഥാപിച്ചിരുന്നു. മണ്ണിടിഞ്ഞ് നികന്നു പോയ ഭാഗത്തു കൂടിയാണ് ഇവിടെ കാട്ടാനയിറങ്ങുന്നത്. ആനയെ ഭയന്ന് പള്ളിയുടെ സമീപത്തുണ്ടായിരുന്ന മാവും തെങ്ങും തുടങ്ങിയ ഫല വൃക്ഷങ്ങൾ പള്ളി കമ്മിറ്റി അംഗങ്ങൾ വെട്ടി നീക്കി.