ഗൂഡല്ലൂരിൽ കാട്ടാനക്കൂട്ടം ഹെൽത്ത് സെന്റർ തകർത്തു

Mail This Article
×
ഗൂഡല്ലൂർ ∙ ഓവാലി പഞ്ചായത്തിലെ ബാറോഡിലെ പ്രൈമറി ഹെൽത്ത് സെന്റർ കാട്ടാനക്കൂട്ടം തകർത്തു. ഇന്നലെ പുലർച്ചെയോടെയാണു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. കെട്ടിടത്തിനകത്ത് കയറിയ കുട്ടിയാനയാണ് ഉപകരണങ്ങളും മരുന്നുകളും അടക്കം ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയത്. ഇന്നലെ രാവിലെ ജീവനക്കാർ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണു സംഭവമറിയുന്നത്. 2 വർഷം മുൻപും ഹെൽത്ത് സെന്റർ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തിരുന്നു. മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.