ADVERTISEMENT

കുട്ടിയുടെ സ്കൂളിലെത്തിയ അമ്മയോടു രൂക്ഷമായി തട്ടിക്കയറുന്ന അധ്യാപകരുടെ വിഡിയോ വൈറലാകുന്നു. പത്താംക്ലാസു വരെയുള്ള പുസ്തകങ്ങൾ കുട്ടികൾ വാങ്ങണമെന്നു സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളിതു വാങ്ങിയില്ല, ഇതേതുടർന്നു മാതാപിതാക്കളെ സ്കൂളിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങൾ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന് അമ്മ വിഡിയോയിൽ പറയുന്നതു കേൾക്കാം. അമ്മയോട് അതിരൂക്ഷമായിട്ടാണ് ഒരു അധ്യാപികയും അധ്യാപകനും പെരുമാറുന്നത്. 

അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോൾ തനി സ്വഭാവം കാണിക്കരുതെന്ന് അമ്മ പറയുന്നുണ്ട്. ഇതു കേട്ട് അധ്യാപികയും അധ്യാപകനും പൊട്ടിത്തെറിക്കുന്നതും വിഡിയോയിൽ കാണാം. ഇവരുടെ സംസാരത്തിൽ നിന്നും അമ്മ സ്കൂളിലെ മുൻഅധ്യാപികയാണെന്നു വ്യക്തമാണ്. സ്കൂളിൽ തിരികെ കയറ്റാത്തതിന്റെ ദേഷ്യമാണ് അമ്മയ്ക്കെന്ന് അധ്യാപകർ വിഡിയോയിൽ ആരോപിക്കുന്നുണ്ട്.

ഇതൊരു സ്കൂൾ അല്ലേ, അധ്യാപകർ കുറച്ചുകൂടി നിലവാരം കാണിക്കണമെന്ന് ഒരാൾ പറയുന്നതു വിഡിയോയിൽ കേൾക്കാം. ഞങ്ങൾക്ക് ഇത്രയേ നിലവാരമുള്ളൂവെന്നാണ് അധ്യാപകർ ഇതിനു മറുപടി നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com