എങ്ങനെ പഠിക്കണം എന്ന് പഠിക്കാം; സൗജന്യ വെബിനാർ ഒരുക്കി മനോരമ ഹൊറൈസൺ

Mail This Article
പഠനരീതി കൂടുതൽ മികച്ചതാക്കാനും പഠനലക്ഷ്യങ്ങൾ ആർജിക്കാനും നല്ല പഠനചര്യ വികസിപ്പിച്ചെടുക്കാനുമുള്ള മാർഗങ്ങൾ വിദ്യാർഥികളിലേക്കെത്തിക്കുവാനുമായി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ ഒരുക്കുന്നു. ന്യൂറോ സയൻസിന്റെ വിപുലമായ സ്ഥിതിവിവരക്കണക്കുകളുടെ സഹായത്തോടെ, നമ്മുടെ തലച്ചോറിൽ പഠനം എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ നിങ്ങളുമായി പങ്കിടുന്നു. പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഫോർച്യൂൺ IAS അക്കാദമിയുമായി സഹകരിച്ച് നടത്തപ്പെടുന്ന ഈ വെബിനാറിൽ നിങ്ങളുടെ ചിന്തയും പഠന നൈപുണ്യവും എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെപ്പറ്റി വ്യക്തമായ ധാരണ നൽകുന്നതിനൊപ്പം പഠിതാവിന് അവരുടെ പഠനം ഫലപ്രദമാക്കുന്നതിന് ലളിതവും എന്നാൽ ശക്തവുമായ സാങ്കേതിക വിദ്യകൾ പറഞ്ഞുനൽകുകയും ചെയ്യുന്നു.
പഠനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിച്ച്, ഏകാഗ്രതയോടും ആത്മവിശ്വാസതോടും കൂടി പഠനത്തെ നേരിട്ട് പഠനം ആനന്ദമാക്കാൻ ഈ വെബിനാർ നിങ്ങളെ സഹായിക്കുന്നു. കുട്ടികളിൽ പഠനത്തെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ അകറ്റി പഠനപ്രക്രിയ ആസ്വാദ്യകരമാക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വെബിനാറിൽ വിശദീകരിക്കുന്നു. പ്രായഭേദമന്യേ ഏതൊരുവ്യക്തിക്കും ഈ വെബിനാറിൽ പങ്കെടുക്കാവുന്നതാണ്. മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പഠനത്തെപ്പറ്റി വ്യക്തമായ ഉൾക്കാഴ്ച നേടുവാനും ഈ വെബിനാർ സഹായകരമാണ്. പ്രശസ്ത സിവിൽ സർവീസ് പരിശീലനകേന്ദ്രമായ ഫോർച്യൂൺ ഐഎഎസ് അക്കാദമിയിലെ വിദഗ്ധർ വെബിനാറിന് നേതൃത്വം നൽകും.
2021 മെയ് 28, വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടത്തുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബെക്സ് വഴി നടത്തുന്ന വെബിനാറിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ https://bit.ly/33KIFlT എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.
English Summary: Manorama Horizon Webinar