കൊങ്കൺ റെയിൽവേ: 139 അപ്രന്റിസ്

Mail This Article
കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിൽ 139 അപ്രന്റിസ് അവസരം. നവംബർ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒരു വർഷമാണു പരിശീലനം. യോഗ്യത: ബിഇ (സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്, മെക്കാനിക്കൽ), ഡിപ്ലോമ (സിവിൽ, ഇലക്ട്രിക്കൽ).
പ്രായം (01.10.21ന്): 18–25. അർഹർക്ക് ഇളവ്.
സ്റ്റൈപ്പെൻഡ്: ബിരുദക്കാർക്ക്–4984 രൂപ, ഡിപ്ലോമക്കാർക്ക്–3542 രൂപ.
തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.
ഫീസ്: 100 രൂപ. പട്ടികവിഭാഗം, സ്ത്രീകൾ, ന്യൂനപക്ഷ വിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല.
2019/20/21 വർഷങ്ങളിൽ യോഗ്യത നേടിയവരായികണം. മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലെ കെആർസിഎൽ അധികാരപരിധിയിൽ വരുന്ന ജില്ലകളിലെ ഉദ്യോഗാർഥികൾക്കു മുൻഗണന. https://konkanrailway.com
Content Summary : Konkan Railway Apprenticeship Recruitment