യാത്രക്കാർക്കു നേരെ പാഞ്ഞടുത്ത് കാട്ടാന; ഓടിരക്ഷപ്പെടുന്നതിനിടെ യുവതി വീണു: തലനാരിഴയ്ക്ക് രക്ഷ- വിഡിയോ

Mail This Article
മലപ്പുറം ∙ വഴിക്കടവ് നാടുകാണി ചുരത്തിൽ യാത്രക്കാർക്കു നേരെ പാഞ്ഞടുത്ത് കാട്ടാന. ആനയെ കണ്ട് ഭയന്ന കുടുംബം കാർ റോഡിനോട് ചേർത്തുനിർത്തിയെങ്കിലും കാറിന്റെ ടയർ മണ്ണിൽ താഴ്ന്നുപോയി. ഇതോടെ വാഹനം പിന്നോട്ട് എടുക്കാനും പറ്റാതെയായി. ഈ സമയം കാട്ടാന പാഞ്ഞുവന്നതോടെ കാറിലെ യാത്രക്കാർ ഓടി രക്ഷപ്പെട്ടു.
ഓടുന്നതിനിടെ ഒരു സ്ത്രീ റോഡിൽ വീഴുകയും ചെയ്തു. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാർക്ക് ആർക്കും ഗുരുതര പരുക്കില്ല.അട്ടപ്പാടിയിലും മൂന്നാർ മാട്ടുപ്പെട്ടിയിലും കഴിഞഅഞ ദിവസം കാട്ടാനയുടെ ആക്രമണം ഉണ്ടായി. മാട്ടുപ്പെട്ടിയിൽ പടയപ്പ എന്ന ആന കടകൾ തകർത്ത് ഭക്ഷണസാധനങ്ങൾ അകത്താക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
English Summary: Wild elephant attack in Nadukani