ADVERTISEMENT

വാഹനാപകടങ്ങൾ ഏറ്റവും അധികമുണ്ടാകുന്നത് മഴക്കാലത്താണ്. മഴയിൽ കുതിർന്നു കിടക്കുന്ന റോഡുകളിൽ ചെറിയ അശ്രദ്ധമതി അപകടങ്ങളുണ്ടാകാൻ. മഴയത്ത് വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടങ്ങളുടെ നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്, അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം ചടയമംഗലത്തുണ്ടായ അപകടം. 

വളവിൽ നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലെ ബാരിക്കേഡുകള്‍ ഇടിച്ചു തകർക്കുകയായിരുന്നു. അതേസമയത്ത് എതിർവശത്തൂകൂടി വാഹനങ്ങൾ വരുന്നുണ്ടായിരുന്നെങ്കിലും അവയിൽ ഇടിക്കാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു എന്ന് വിഡിയോയിൽ നിന്ന് മനസിലാകും.

മഴയത്ത് വാഹനമോടിക്കുമ്പോൾ സൂക്ഷിക്കൂ

∙ മഴ തുടങ്ങുന്ന സമയങ്ങളിൽ റോഡിലുള്ള പൊടിയും, ഓയിൽ അംശങ്ങളും ചെറിയ നനവിൽ കുഴമ്പു രൂപത്തിലാകുന്നു. അത് കൂടുതൽ വഴുക്കലിന് കാരണമാകുന്നു.

∙ മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നു. ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി ഉണ്ടാവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തേയ്മാനം വന്ന ടയറുകൾ ഒഴിവാക്കിയേ മതിയാവൂ.

∙ സാധാരണ ഓടുന്ന വേഗത്തിൽ നിന്ന് അൽപം കുറവു വേഗത്തിൽ വാഹനം ഓടിക്കുക. ബ്രേക്ക് ചെയ്താൽ നിൽക്കുന്ന ദൂരം മഴക്കാലത്ത് കൂടുതലായിരിക്കും. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്ത് വാഹനം നിന്നുവെന്ന് വരില്ല.

∙ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ തെന്നി മാറാനുള്ള സാധ്യത കൂടുന്നു.

English Summary: Car Accident In Chadayamangalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com