ADVERTISEMENT

സാന്റാ ഫെ(അമേരിക്ക)∙ തന്റെ പേരിൽ നമ്പർ പ്ലേറ്റുള്ള കാറുമായി സ്നേഹം പ്രകടിപ്പിച്ച കെ.ജിജിനെ കണ്ടു മോഹൻലാൽ. എമ്പുരാന്റെ ചിത്രീകരണത്തിനായി അമേരിക്കയിലെ സാന്റാ ഫെയിൽ ചിത്രീകരണത്തിന് എത്തിയപ്പോഴാണു ലാൽ ജിജിനെ കണ്ടത്. കൊളറാഡോവിൽ എൻജിനീയറായ തൃശൂർ സ്വദേശി ജിജിൻ ഏറെക്കാലമായി ഉപയോഗിക്കുന്നതു ലാലേട്ടൻ എന്ന നമ്പർ പ്ലേറ്റുള്ള കാറാണ്. 

lalettan-car-1 - 1

അമേരിക്കയിൽ ഇതുപോലെ തിരഞ്ഞെടുത്ത അക്ഷരങ്ങൾ മാത്രമുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.  ഹോട്ടലിലെത്തിയ ജിജിന്റെ കാറു കാണാനായി ലാൽ താഴെവരികയും ഫോട്ടോയ്ക്കു പോസു ചെയ്യുകയും ചെയ്തു. അമേരിക്കയിൽ ലാലിന്റെ പേരിൽ പത്തോളം കാറുകൾ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com