ADVERTISEMENT

സെൽറ്റോസ് പുതിയ ഓട്ടമാറ്റിക് മോഡൽ അവതരിപ്പിച്ച് കിയ. മിഡ് മോഡലായ എച്ച്ടികെ പ്ലസ് മോഡലിലാണ് ഓട്ടമാറ്റിക് വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. എച്ച്ടികെ പ്ലസ് പെട്രോൾ സിവിടി മോഡലിന് 15.41 ലക്ഷം രൂപയും എച്ച്ടികെ പ്ലസ് ഡീസൽ എടി മോഡലിന് 16.90 ലക്ഷം രൂപയുമാണ് വില. പുതിയ മോഡലുകൾ കൂടാതെ നിലവിലെ മോഡലുകളിലെ ഫീച്ചറുകളും കിയ പരിഷ്കരിച്ചിട്ടുണ്ട്.

മധ്യനിര മോഡലായ എച്ച്ടികെ പ്ലസിൽ ഓട്ടോമാറ്റിക് വന്നതോടെ പെട്രോൾ ഓട്ടമാറ്റിക് ബേസ് മോഡലിന്റെ വില 1.18 ലക്ഷം രൂപയും ഡീസൽ ഓട്ടമാറ്റിക് ബേസ് മോഡലിന്റെ വില 1.28 ലക്ഷം രൂപയും കുറഞ്ഞു.

ഓട്ടമാറ്റിക് ഓപ്ഷൻ കൂടാതെ എച്ച്ടികെ പ്ലസ് മോഡലിൽ പനോരമിക് സൺറൂഫ്, ഡ്രൈവ് ആൻഡ് ട്രാക്‌ഷൻ മോഡ്, പാഡിൽ ഷിഫ്റ്റ്, എൽഇഡി കണക്റ്റഡ് ടെയിൽ ലാംപ്, എൽഇഡി ഫ്രണ്ട് മാപ് ലാംപ്, ഇന്റീരിയർ എല്‍ഇഡി റീഡിങ് ലാംപ്, ലെതറേറ്റ് സ്റ്റിയറിങ് വീൽ എന്നിവയുണ്ട്. കൂടാതെ പുതിയ കിയ അറോറ ബ്ലാക് പേൾ നിറത്തിലും ലഭിക്കും.

കൂടുതൽ ഫീച്ചറുകൾ

സെൽറ്റോസിന്റെ ഉയർന്ന മോഡലുകളായ എച്ച്ടിഎക്സ്, എച്ച്ടിഎക്സ് പ്ലസ്, ജിടി ലൈൻ, എക്സ്‌ലൈൻ മോഡലുകളുടെ നാല് വിന്റോകൾക്കും ഓട്ടോ അപ്ഡൗൺ ഫീച്ചറും നൽകിയിരിക്കുന്നു. താഴ്ന്ന മോഡലായ എച്ച്ടിഎക്സ് ട്രിമ്മിന് എൽഇഡി ഡിആർഎല്ലും, കിലെസ് എൻട്രിയും പുഷ് ബട്ടൻ സ്റ്റാർട്ടും എൽഇഡി കണക്റ്റ‍ഡ് ടെയിൽ ലാംപും അധികമായി നൽകിയിട്ടുണ്ട്.

English Summary:

Kia Seltos Automatic Now More Affordable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com