മലങ്കര ഓർത്തഡോക്സ് സഭ യുകെ – യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ദശതാരക – സ്മരണിക 2019 പ്രകാശനം ചെയ്തു

Mail This Article

ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സഭ – യുകെ – യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയുടെ മെത്രാഭിഷേക ദശാബ്ദി ആഘോഷത്തിന്റെയും 10–ാം ഫാമിലി കോൺഫറൻസിന്റെയും ഭാഗമായ് പ്രസിദ്ധീകരിക്കുന്ന ദശതാരക – സ്മരണിക 2019 ന്റെ പ്രകാശന കർമ്മം സഭയുടെ കൽക്കട്ട ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്ന്യാസോസ് മെത്രാപ്പോലീത്താ തിരുമനസ്സു കൊണ്ട് നിർവ്വഹിച്ചു.

ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമനസ്സ് കൊണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ മാനേജിങ് എഡിറ്റർ റവ. ഫാ. ഹാപ്പി ജേക്കബ് (ഭദ്രാസന സെക്രട്ടറി) ചീഫ് എഡിറ്റർ സോജി ടി. മാത്യു (ഭദ്രാസന കൗൺസിലർ) അംഗങ്ങളായ ഫാ. മാത്യൂസ് കുര്യാക്കോസ് (ഭദ്രാസന കൗൺസിലർ), ഫാ. റ്റിജി തങ്കച്ചൻ (ഒസിവൈഎം വൈസ് പ്രസിഡന്റ്) പി. എം. രാജു (ഭദ്രാസന കൗൺസിലർ) രാജൻ ഫിലിപ്പ് (സഭാ മാനേജിങ് കമ്മിറ്റി അംഗം), സോഫി തോമസ് (മർത്തമറിയം ജനറൽ സെക്രട്ടറി), സൈമൺ ചാക്കോ (സൺഡേ സ്കൂൾ – ഡയറക്ടർ) ജോർജ് മാത്യു (മുൻ ഭദ്രാസന കൗൺസിൽ) റോജൻ തോമസ്, ബിനു ജോൺ (ഭദ്രാസന പ്രതിനിധികൾ) സജി വർഗീസ് (പിആർഒ) സുനിൽ ജോർജ് (ഫാമിലി കോൺഫറൻസ് – കൺവീനർ) എന്നിവർ സാന്നിധ്യം വഹിച്ചു.
അലക്സ് പി. ഏബ്രഹാം രചനയും ഈണവും നൽകി. റവ. ഫാ. ജോർജ് തങ്കച്ചൻ ആലപിച്ച മെത്രാഭിഷേക ദശാബ്ദി മംഗളഗാനം യോഗത്തിൽ അവതരിപ്പിച്ചു. സ്മരണികയുടെ പ്രസിദ്ധീകരണത്തിന് ആശംസ നൽകിയവർ, ലേഖനങ്ങളും ചിത്രങ്ങളും നൽകി സഹായിച്ചവർ എല്ലാ ഇടവകാംഗങ്ങൾ, വൈദീകർ, എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നതായും എല്ലാ ഇടവകാംഗങ്ങൾക്കും സൗജന്യമായി ഭവനങ്ങളിൽ ഇതിന്റെ പതിപ്പ് നൽകുന്നതാണെന്നും മാനേജിംഗ് എഡിറ്റർ റവ. ഫാ. ഹാപ്പി ജേക്കബ്, ചീഫ് എഡിറ്റർ സോജി ടി. മാത്യു എന്നിവർ അറിയിച്ചു.