ADVERTISEMENT

ബർലിൻ ∙ ജർമനിയിലെ വിവിധ നഗരങ്ങളിൽ കഴിഞ്ഞ ശനിയാഴ്ച യഹൂദ വിദ്വേഷത്തിനെതിരെ ആയിരങ്ങളുടെ പ്രതിഷേധ പ്രകടനം നടന്നു. പ്രധാന പ്രതിഷേധം തലസ്ഥാന നഗരിയിൽ നടന്നു. ബർലിൻ നഗരത്തിൽ നടന്ന പ്രകടനത്തിൽ പതിമൂവായിരം പേർ പങ്കെടുത്തതായി പൊലീസ് പറഞ്ഞു.

കനത്ത കാവലിൽ നടന്ന പ്രകടനത്തിൽ പ്രകടനക്കാർ ഇസ്രായേൽ– പതാകയുമായി ജർമനിയിലെ നാസികൾക്കെതിരെ മുദ്രാവാക്യം മുഴക്കി.

protest-germany-2

കഴിഞ്ഞ ബുധനാഴ്ച കിഴക്കൻ ജർമൻ നഗരമായ ഹാലേയിൽ സ്റ്റെഫാൻ എന്ന നവനാസി രണ്ടു പേരെ വെടിവച്ച് കൊല്ലുകയും യഹൂദ പള്ളി അക്രമിക്കാൻ പദ്ധതിയും തയാറാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമാണ് നടന്നത്. സിനഗോഗുകൾക്ക് പൊലീസ് സംരക്ഷണം നൽകുക, നാസികളെ അടിച്ചമർത്തുക, വിദേശ വിദ്വേഷം കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിക്കുക എന്നിവയാണ് പ്രകടനക്കാർ ആവശ്യപ്പെട്ടത്.

protest-germany-3

പ്രതിഷേധ പ്രകടനക്കാരോടൊപ്പം ജർമനിയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും, മത നേതാക്കളും, സമൂഹിക പ്രവർത്തകരും പങ്കെടുത്തത് ശ്രദ്ധേയമായി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com