ആന്റണി തോമസ് പാലയ്ക്കല്‍ ജര്‍മനിയില്‍ അന്തരിച്ചു

Mail This Article
ബർലിൻ ∙ ജര്‍മന്‍ സംസ്ഥാനമായ ബയേണിലെ ലോവര്‍ ബവേറിയന്‍ ജില്ലയായ ലാന്‍ഡ്സ്ഹുട്ടിലെ വില്‍സ്ബിബുര്‍ഗില്‍ താമസിച്ചിരുന്ന ആന്റണി തോമസ് പാലയ്ക്കല്‍ അന്തരിച്ചു. 29 വയസ്സായിരുന്നു. ഫിനാന്‍സ് ആംറ്റില്‍ ഓഫിസറായിരുന്നു.
ജര്‍മനിയിലെ ആദ്യതലമുറ കുടിയേറ്റക്കാരനായ വൈക്കം സ്വദേശി പാലയ്ക്കല്‍ ജോര്‍ജ് തോമസിന്റെയും പാലാ കടനാട് എഴുതനവയലില്‍ കുടുംബാംഗം ഡോളിയുടെയും മകനാണ് ആന്റണി തോമസ്. ഏകസഹോദരി ഡിന.
ശുശ്രൂഷകള്‍ ഓഗസ്ററ് 18 ന് വ്യാഴാഴ്ച രാവിലെ 9.30 ന് Vilsbiburg, Stadtfarrkirche, Mariahimmelfahrt (Kirch str18) 84137 Vilsbiburg ല്‍. ജപമാല പ്രാർഥനയെ തുടര്‍ന്നുള്ള ദിവ്യബലിയ്ക്കു ശേഷം സംസ്കാരം.
ടോണിയുടെ അകാല വേര്‍പാടില്‍ നിരവധിപേർ ആദരാഞ്ജലി അര്‍പ്പിച്ചു.
വാർത്ത ∙ ജോസ് കുമ്പിളുവേലില്‍