കേരളത്തിന്റെ അനന്തസാധ്യതകളിൽ വിശ്വാസമർപ്പിച്ച് വൻ മുതൽമുടക്കിനൊരുങ്ങി നിക്ഷേപകർ
കൊച്ചിയിൽ ആരംഭിച്ച ഇൻവെൻസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി സജി ചെറിയാൻ, രവി പിള്ള, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, ബഹ്റൈന്‍ വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല ബിന്‍ അദേല്‍ ഫഖ്രു, സഞ്ജീവ് പുരി, യുഎഇ സാമ്പത്തിക മന്ത്രി അദ്ബുല്ല ബിന്‍ തൗക് അല്‍ മാരി, ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയര്‍മാനും എംഡിയും നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനുമായ എം.എ.യൂസഫ് അലി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, അദാനി പോര്‍ട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ എംഡി കരണ്‍ അദാനി, കേന്ദ്ര മന്ത്രിമാരായ ജയന്ത് ചൗധരി, പീയൂഷ് ഗോയല്‍, മന്ത്രിമാരായ പി.രാജീവ്, വി.എൻ.വാസവൻ, എം.ബി.രാജേഷ് , നിതി ആയോഗ് മുന്‍ ചെയര്മാൻ അമിതാഭ് കാന്ത്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് എന്നിവർ സമീപം . ചിത്രം മനോരമ.
Mail This Article
×
ADVERTISEMENT
കൊച്ചി∙ സർക്കാർ നയങ്ങളിലും അടിസ്ഥാന സൗകര്യവികസനത്തിലും മാറ്റങ്ങൾ വന്നാൽ കേരളത്തിനു വ്യവസായ രംഗത്ത് വൻ സാധ്യതകളുണ്ടെന്ന് വ്യവസായ മേഖലയിൽ നിന്നുള്ള പ്രമുഖർ. ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ ‘ചെറിയ ലോകം, വലിയ സാധ്യതകൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് അവർ അഭിപ്രായം പങ്കുവച്ചത്.
സർക്കാർ ബവ്റിജസ് നയത്തിൽ മാറ്റം വരുത്താൻ തയാറായാൽ ബ്രൂവറി നിർമാണത്തിന് ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ് കേരളമെന്ന് എബിഇൻബെവ് വൈസ് പ്രസിഡന്റ് അനസൂയ റേ പറഞ്ഞു. കഴിവിന്റെയും ശേഷിയുടെയും കാര്യത്തിൽ കേരളം മുൻപിലാണെന്നും തന്ത്രപ്രധാനമായ നടപടികളും ഫലവത്തായ നടപ്പാക്കലുമാണ് കേരളത്തിൽ വേണ്ടതെന്നും 62 വർഷമായി കേരളത്തിൽ വ്യവസായം നടത്തുന്ന കാർബോറാണ്ടം യൂണിവേഴ്സലിന്റെ ചെയർമാൻ എം.എം. മുരുഗപ്പൻ.
ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു (ചിത്രം ∙ മനോരമ)
കേരളത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ 65% സേവന മേഖലയിൽ നിന്നാണെന്നും കയറ്റുമതി– ഇറക്കുമതി വ്യവസായത്തിലൂടെ മാത്രമേ നിർമാണ മേഖല വളരുകയൂള്ളൂവെന്നും അദാനി പോർട്സ് സിഇഒ അശ്വനി ഗുപ്ത അഭിപ്രായപ്പെട്ടു.
എഐ പരീക്ഷണങ്ങൾക്കുള്ള ഏറ്റവും നല്ല വിപണിയാണ് കേരളമെന്നു ഗൂഗിൾ ക്ലൗഡ് എപിഎസി സിഒഒ ശശികുമാർ ശ്രീധരൻ.വ്യവസായം, വിദ്യാഭ്യാസം, സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം വേണമെന്ന് എച്ച്സിഎൽ ടെക് പ്രസിഡന്റ് ആൻഡ് സിജിഒ അനിൽ ഗഞ്ചു പറഞ്ഞു. നീതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്ത് മോഡറേറ്ററായിരുന്നു.
റിലയൻസ് ജിയോ പ്രസിഡന്റ് മാത്യു ഉമ്മൻ. വ്യവസായികളായ രവി പിള്ള, ടി.എസ്.കല്യാണരാമൻ, അദീബ് അഹമ്മദ്, മന്ത്രിമാരായ എം.ബി.രാജേഷ്, വി.എൻ.വാസവൻ, സജി ചെറിയാൻ, ജി.ആർ.അനിൽ തുടങ്ങിയവരും വേദിയിലെത്തി.
Kerala's immense potential is attracting major investors. Discover the opportunities and challenges in Kerala's growing industrial sector, as discussed at the Invest Kerala Summit.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.