ഇന്നലെ കൊച്ചിയിൽ ഇൻവെസ്റ്റ് കേരള ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ (Photo: Jibin Chembola/Manorama)
Mail This Article
×
ADVERTISEMENT
കൊച്ചി ∙ അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, നൈപുണ്യമേഖല, ടൂറിസം, സിനിമ വ്യവസായം തുടങ്ങി വിവിധ നിക്ഷേപ മേഖലകളിൽ സാധ്യതകൾ തുറന്ന് ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ പങ്കാളിത്ത രാജ്യങ്ങളുടെ പ്രദർശനം. വിയറ്റ്നാം, ജർമനി, മലേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ വിയറ്റ്നാമിന്റെ സ്റ്റാളിൽ മുള കൊണ്ടുള്ള തനത് വാദ്യോപകരണം വായിക്കുന്ന കലാപ്രവർത്തകർ.
സന്ദർശകരെ പരമ്പരാഗത രീതിയിൽ ചായ നൽകി സ്വീകരിക്കുന്ന വിയറ്റ്നാം പവിലിയനിൽ ടിറങ് എന്ന മുളകൊണ്ടുള്ള സംഗീതോപകരണത്തിന്റെ പ്രദർശനം, ടി ഡാൻ ട്രാൻഹ്, ഡാൻ ബാവു തുടങ്ങിയ വീണകൾ എന്നിവ കാഴ്ചക്കാരെ ആകർഷിക്കുന്നു.കേരളത്തിലെ വിവിധ ടെക്നോളജി സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ വിവിധ സംരംഭകരുടെ നൂറോളം സ്റ്റാളുകളും ഉച്ചകോടിയുടെ ഭാഗമായുള്ള പ്രദർശനത്തിലുണ്ട്.
The Invest Kerala Summit showcased lucrative investment opportunities in various sectors from partner countries like Vietnam, Germany, Malaysia, and Australia, highlighting Kerala's potential for growth and development. The exhibition featured numerous stalls showcasing local and international entrepreneurs.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.