ടി ഹരിദാസിന്റെ നാലാം വാർഷിക അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Mail This Article
ക്രോയ്ഡോൺ ∙ ലണ്ടനിലെ വ്യവസായിയും, മുൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും, ഒഐസിസി (യുകെ) മുൻ ദേശീയ കൺവീനറുമായിരുന്ന ടി ഹരിദാസ് (ഹരിയേട്ടൻ) ന്റെ നാലാം വാർഷിക അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ടി ഹരിദാസുമായി വളരെ അടുത്ത വ്യക്തിബന്ധം സൂക്ഷിച്ചവരും സുഹൃത്തുക്കളും സുമനസുകളുടേയും നേതൃത്വത്തിൽ ശനിയാഴ്ച കെസിഡബ്ലിയുഎ ട്രസ്റ്റ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹത്തിന്റെ മക്കൾ പങ്കെടുത്തു.
ഹരിയേട്ടന്റെ ആത്മാവിന് ആദരാഞ്ജലി അർപ്പിക്കാൻ ബ്രിട്ടിഷ് മലയാളി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള പ്രമുഖർ, സഹപ്രവർത്തകർ, സുഹൃത്തുകൾ, കുടുംബാംഗങ്ങൾ എന്നിവർ എത്തിച്ചേർന്നു. തോമസ് ഫിലിപ്പ് സ്വാഗതഭാഷണം നടത്തി. തുടർന്ന്, ഹരിയേട്ടന്റെ ഛായചിത്രത്തിന് മുൻപിൽ ദീപം തെളിയിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. സംഗീതത്തെ ഏറെ സ്നേഹിച്ചിരുന്ന ഹരിയേട്ടന് ഗായകരായ ഗ്ലോബിറ്റ് ഒലിവർ, പ്രിയ തോമസ്, ജോഷി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഗാനാർച്ചന അർപ്പിച്ചു.
പ്രമുഖരായ സാമൂഹിക പ്രവർത്തകർ, ഹരിയേട്ടനുമായുള്ള തങ്ങളുടെ അനുഭവം പങ്കുവച്ചു. പൊതുപ്രവർത്തകനും ടി ഹരിദാസുമായി ദീർഘകാല ബന്ധം പുലർത്തിയിരുന്ന ടോണി ചെറിയൻ, യുകെയിലെ പ്രമുഖ ചാരിറ്റി - പൊതുപ്രവർത്തകയും സംരംഭകയുമായ ഷൈനു ക്ലെയർ മാത്യൂസ്, മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ യൂറോപ്പ് ഡയസിസ് പ്രതിനിധി സോജി ടി മാത്യു, അജിത് വെൺമണി, സാജു മണക്കുഴി എന്നിവർ ഹരിയേട്ടനോടുള്ള അനുസ്മരണം പങ്കുവച്ചു.
ബ്രിസ്റ്റോൾ മുൻ മേയർ ടോം ആദിത്യക്ക് ചില അവിചാരിത കാരണങ്ങളാൽ ചടങ്ങിൽ ലൈവായി പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം സംഘാടകർക്ക് അയച്ച വിഡിയോ സന്ദേശത്തിലൂടെ അദ്ദേഹത്തിന്റെ ആദരവു അറിയിച്ചു. ഗാനങ്ങൾക്കും അനുസ്മരണ സന്ദേശങ്ങൾക്കും തുല്യപ്രാധാന്യം നൽകി ക്രമീകരിച്ച ചടങ്ങിന്റെ അവതാരികയായ അഷ്‌ന ബിജു ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ജോർജ് ജേക്കബ്, തോമസ് ഫിലിപ്പ് എന്നിവരായിരുന്നു പരിപാടിയുടെ കോർഡിനേറ്റർമാർ പരിപാടിയുടെ മുഖ്യ സംഘാടകനായ ബേബികുട്ടി ജോർജ് അനുസ്മരണ സമ്മേളനം വിജയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.
ബിജു വർഗീസ്, റോമി കുര്യാക്കോസ്, വിൽസൻ ജോർജ്, ലിലിയാ പോൾ, ബേബി ലൂക്കോസ്, ശാരിക അമ്പിളി, സി നടരാജൻ, സാജു മണക്കുഴി തുടങ്ങിയവരായിരുന്നു പരിപാടികളുടെ മറ്റു സംഘാടകർ.
ചടങ്ങിൽ ഹരിയേട്ടന്റെ മക്കൾക്ക് അനുസ്മരണ ഫലകം കൈമാറി. പ്രോഗ്രാം കോർഡിനേറ്റർ ജോർജ് ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.