ഫാ. ബെനഡിക്റ്റ് കുര്യൻ പെരുമുറ്റത്തിന് ഇറ്റലിയിലെ മലങ്കര കത്തോലിക്കാ സമൂഹം യാത്രയയപ്പ് നൽകി

Mail This Article
റോം ∙ ഇറ്റലിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ചുമതല വഹിച്ചിരുന്ന ഫാ. ബെനഡിക്റ്റ് കുര്യൻ പെരുമുറ്റത്തിന് യാത്രയയപ്പ് നൽകി. റോമിലെ മലങ്കര കത്തോലിക്കാ കൂട്ടായ്മയുടെ ചാപ്ലിന്‍, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ വത്തിക്കാനിലെ പ്രോക്യൂറേറ്ററുമായിരുന്നു ഫാ. ബെനഡിക്റ്റ് കുര്യൻ. നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിലേക്കാണ് ഫാ. ബെനഡിക്റ്റ് കുര്യൻ സ്ഥലം മാറിപോകുന്നത്.
കുർബാനയ്ക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഓറിയന്റൽ സഭകൾക്കായുള്ള കാര്യാലയത്തിൽ ജോലി ചെയ്യുന്ന മോൺ. കുര്യാക്കോസ് ചെറുപുഴ തോട്ടത്തിൽ, വത്തിക്കാൻ സന്തോസ്പിരിത്തോ ഹോസ്പിറ്റലിന്റെ ചാപ്ലിനായ ഫാ. ബോബിൻ തോമസ്, ഫാ. ഡൊമിനിക് മൂഴിക്കര, ഇറ്റലിയിലെ മലയാളി സംഘടനയായ അലിക് ഇറ്റലിയുടെ പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ്, സെക്രട്ടറി തോമസ് ഇരിമ്പൻ, ഇടവക പ്രതിനിധി ജെജി മാന്നാർ എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു. സേറ മോബിൻ ഗാനം ആലപിച്ചു.



ഇടവക ട്രസ്റ്റി ഷെവലിയാർ കോശി പറപ്പാട്ട്, സെക്രട്ടറി മോബിൻ വർഗീസ് ഊളക്കാവിൽ, ഇടവക കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.