ADVERTISEMENT

ലണ്ടൻ/ കോട്ടയം ∙ യുകെ മലയാളിയും ബേസിങ് സ്റ്റോക്ക് മുൻ ബറോ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും സംരംഭകനുമായ ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവഹിച്ച നാലാമത് സംഗീത ആൽബം 'പഥികൻ' ഏപ്രിൽ 12 ന് പ്രകാശനം ചെയ്യും.

12ന് വൈകിട്ട് 4മണിക്ക് കോട്ടയം അർക്കാഡിയ ഹോട്ടലിൽ നടക്കുന്ന ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായ കലാ, സാംസ്ക്കാരിക, സാമൂഹിക രംഗത്തെ പ്രതിഭകൾക്കുള്ള പുരസ്കാര വിതരണ ചടങ്ങിനോട് അനുബന്ധിച്ചാണ്  'പഥികൻ' എന്ന സംഗീത ആൽബവും പ്രകാശനം ചെയ്യുന്നത്.

കലാ, സാഹിത്യ, സാംസ്ക്കാരിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് ലണ്ടൻ മലയാളസാഹിത്യവേദിയുടെ ഇത്തവണത്തെ പുരസ്കാരങ്ങൾക്ക്  പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. മാടവന ബാലകൃഷ്ണപിള്ള, മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാനുമായ ഡോ. ജെ. രത്‌നകുമാർ, യുകെയിലെ കലാ, സാംസ്ക്കാരിക, സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ഡോ. അജി പീറ്റർ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 

12ന് വൈകിട്ട് 4ന് നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ പുരസ്കാരങ്ങൾ നൽകി ജേതാക്കളെ ആദരിക്കും. തുടർന്ന് ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവഹിച്ച 'പഥികൻ'എന്ന സംഗീത ആൽബത്തിന്റെ പ്രകാശന കർമ്മവും മന്ത്രി  നിർവഹിക്കും. ലണ്ടൻ മലയാളസാഹിത്യ വേദി ജനറൽ കോ ഓർഡിനേറ്റർ റജി നന്തികാട്ട് പുരസ്കാര സന്ധ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ  സി.എ ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും.

അനുഗ്രഹീത ഗായകനായ കെസ്റ്റർ ആണ് 'പഥികൻ'എന്ന സംഗീത ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.   ജോളി പീറ്റർ നിർമ്മാണവും സാംജി ആറാട്ടുപുഴ സംഗീതവും ഡിജോ.പി.വർഗീസ് എഡിറ്റിങ്ങും ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിർവഹിച്ചിട്ടുള്ള  സംഗീത ആൽബത്തിന്റെ ക്രിയേറ്റീവ് കോ ഓർഡിനേറ്റർ സി.എ ജോസഫ് ആണ്.

കഷ്ടതകളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകുന്ന മനുഷ്യൻ ദൈവത്തിന്റെ തണലിൽ അഭയം പ്രാപിക്കുമ്പോൾ ലഭിക്കുന്ന മന:ശാന്തിയും സമാധാനവും അനുഭവിച്ചറിയുന്ന നിമിഷങ്ങൾക്ക് മനോഹരമായ ദൃശ്യാവിഷ്കാരങ്ങൾ നൽകിയാണ് ഈ സംഗീത ആൽബം ചിത്രീകരിച്ചിരിക്കുന്നത്. അനവധി നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവഹിക്കുകയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള മികച്ച അഭിനേതാവ് കൂടിയായ ഡോ. അജി പീറ്റർ തന്നെയാണ് ഈ സംഗീത ആൽബത്തിലെ ‘പഥികന്‘ ജീവൻ നൽകി ദൃശ്യവിസ്മയം തീർത്തിട്ടുള്ളത്. ലണ്ടൻ മലയാള സാഹിത്യവേദിയുടെ പുരസ്കാര സന്ധ്യ 2025 ന്റെ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂർത്തിയായതായി പ്രോഗ്രാം കോ ഓർഡിനേറ്റർ സന്തോഷ് ഫിലിപ്പ് നന്തികാട്ട് അറിയിച്ചു.

English Summary:

music album Pathikan will be released on April 12th

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com