ADVERTISEMENT

ബംഗളുരു∙ പ്രവാസി മലയാളികള്‍ക്കായുള്ള 2019ലെ ഗര്‍ഷോം ഫൗണ്ടേഷന്റെ  രാജ്യാന്തര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  ഗര്‍ഷോം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് വി.എ.ഹസന്‍ (ദുബായ്) , പ്രവാസി വനിത അവാര്‍ഡിന് ഡോ. ലാലി സാമുവല്‍ (ന്യൂസിലാൻഡ്), പ്രവാസി രത്‌ന അവാര്‍ഡിന് ബാബു വര്‍ഗീസ് ( യുഎസ്എ), യംഗ് ടാലന്റ് അവാര്‍ഡിന് ഡോ. രാംകുമാര്‍ നായര്‍ (സ്വീഡന്‍), ബിസിനസ് എക്‌സലന്‍സ് അവാര്‍ഡിന് ബിജു വര്‍ഗീസ് ( ഇന്ത്യ) എമര്‍ജിംഗ് ബിസിനസ്മാന്‍ അവാര്‍ഡിന് റ്റിബി കുരുവിള ( ജപ്പാന്‍), യംഗ് ബിസിനസ്മാന്‍ അവാര്‍ഡിന് സ്വരൂപ് രാജന്‍ മയില്‍വാഹനം (കുവൈത്ത്) എന്നിവര്‍ അര്‍ഹരായി. ഈ വര്‍ഷത്തെ മികച്ച പ്രവാസി മലയാളി സംഘടനയ്ക്കുള്ള പുരസ്‌കാരത്തിന് ഓസ്‌ട്രേലിയായിലെ എന്റെ കേരളം തിരഞ്ഞെടുക്കപ്പെട്ടു.  24ന് നോര്‍വെ തലസ്ഥാനമായ ഒസ്ലോയിലെ സ്‌കാന്‍ഡിക് സൊളി ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍  പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 

നോര്‍വീജിയന്‍ മലയാളി അസ്സോസിയേഷന്‍ ആതിഥ്യമരുളുന്ന പുരസ്‌കാരദാന ചടങ്ങില്‍ നോര്‍വെയിലെ ഇന്ത്യന്‍ അംബാസിഡര്‍ ക്രിഷന്‍ കുമാര്‍ മുഖ്യാതിഥിയാകും. നോര്‍വെ നൊതോടന്‍ സിറ്റി മേയര്‍ ഗ്രീ ഫുഗ്ലെസ്റ്റെവയിറ്റ് ബ്ലോക്‌ലിങര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 

സ്വപ്രയത്‌നം കൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗ്ലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നതെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് ജിന്‍സ് പോള്‍ പറഞ്ഞു. മുന്‍ കര്‍ണ്ണാടക എം.എല്‍.എ ഐവാന്‍ നിഗ്ലി ചെയര്‍മാനായും, നോര്‍വെ ആര്‍ട്ടിക് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ബിന്ദു സാറ വര്‍ഗീസ്, മലയാളം സര്‍വ്വകലാശാല അസി.പ്രൊഫസര്‍ അന്‍വര്‍ അബ്ദുള്ള എന്നിവര്‍ അടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com