നാടൻ പന്തുകളി ടൂർണമെന്റ്: റാക് റോയൽസ് ജേതാക്കൾ

Mail This Article
ദുബായ്∙ കേരള നേറ്റീവ് ബോൾ അസോസിയേഷൻ യുഎഇയുടെ ആഭിമുഖ്യത്തിൽ കെഎൻബിഎ ഫ്രണ്ട്സ് എവർറോളിങ്ങ് ട്രോഫിക്കും സെന്റ് മേരീസ് എവർറോളിങ് ട്രോഫിക്കും വേണ്ടി നാടൻ പന്തുകളി ടൂർണമെന്റ് നടത്തി. യുഎഇയിലെ 200ലേറെ നാടൻപന്തുകളിക്കാർ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ അജ്‌മാൻ വരിയേഴ്‌സിനെ പരാജയപ്പെടുത്തി റാക് റോയൽസ് ടീം ജേതാക്കളായി.
നാടൻ പന്തുകളി പുതു തലമുറയ്ക്ക് പരിചയപ്പെടുത്താനും പ്രവാസികൾക്ക് കളി ആസ്വാദിക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കെഎൻബിഎ ചെയർമാൻ രാജൻ ഏബ്രഹാം വാകത്താനം, പ്രസിഡന്റ് ബിനു ഏബ്രഹാം വാകത്താനം, സെക്രട്ടറി ജയസൂര്യ നെല്ലിക്കൽ, ട്രഷറർ അജിത് മണർകാട് എന്നിവർ പറഞ്ഞു. ഭാവിയിൽ കൂടുതൽ മികവോടെ നാടൻ പന്തുകളി ടൂർണമെന്റുകൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു.