ADVERTISEMENT

അജ്മാൻ ∙ യുഎഇയിലെ പെരിയ നിവാസികളുടെ കൂട്ടായ്മയായ പെരിയ സൗഹൃദ വേദി ഓണാഘോഷം (പൊന്നോണം 2024) നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, മാധ്യമ പ്രവർത്തകൻ ബാലകൃഷ്ണൻ പെരിയ, മഹേഷ് മട്ടക്ക് എന്നിവർ മുഖ്യാതിഥികളായി. പ്രസിഡന്റ് ഹരീഷ് മേപ്പാട്, സുരേന്ദ്രൻ കെ.ആർ, ഹരീഷ് പെരിയ, അഖിലേഷ് മാരാംകാവ് എന്നിവർ പ്രസംഗിച്ചു.

ബിസിനസ് എക്സലൻസ് അവാർഡ് പ്രദീപ് ഗന്ധമൂലയ്ക്ക് സമ്മാനിച്ചു. കലാപരിപാടികളും പൂക്കള, പായസ മത്സരവും ഉണ്ടായിരുന്നു. പായസ മത്സരത്തിൽ സ്നേഹ കുട്ടിക്കൃഷ്ണൻ, അനൂപ് കൃഷ്ണൻ, അനീഷ് മാരാംങ്കാവ്-ശ്രീരാഗ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പൂക്കള മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ടീം റോയൽസ്, ടീം ബ്ലാസ്റ്റേഴ്സ്, ടീം വാരിയേഴ്സ് എന്നിവർ നേടി.

English Summary:

Periya sauhrida vedi Onam celebration

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com