സേവനം അബുദാബി ഇഫ്താർ സംഗമം

Mail This Article
അബുദാബി. എസ്എൻഡിപി യോഗം (സേവനം) യുഎഇ അബുദാബി യൂണിയൻ ഇഫ്താർ സംഗമം നടത്തി. കമ്യൂണിറ്റി പൊലീസ് പ്രതിനിധി ആയിഷ അൽ ഷെഹി മുഖ്യാതിഥിയായിരുന്നു.
റമസാൻ 27 ദിവസവും നോമ്പുതുറന്നത് പ്രവാസി ഇന്ത്യൻ കൂട്ടായ്മകളോടൊപ്പമാണ്. ഇന്ത്യക്കാരുടെ സ്നേഹവും ആതിഥ്യമര്യാദകളും ആവോളം അനുഭവിച്ചറിഞ്ഞ തനിക്ക് ഒരു ദിവസം പോലും സ്വന്തം വീട്ടിൽനിന്ന് നോമ്പുതുറക്കാനായില്ലെന്ന വിഷമം ഇല്ലെന്നും ആയിഷ അൽ ഷെഹി പറഞ്ഞു.
ഐ.എസ്.സി പ്രസിഡന്റ് ജയറാം റായ്, കെ.എസ്.സി പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി, മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ഇൻകാസ് അബുദാബി പ്രസിഡന്റ് എ.എം.അൻസാർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല എന്നിവർ പ്രസംഗിച്ചു. ഹാമിദലി റമസാൻ സന്ദേശം നൽകി.

സേവനം യുഎഇ ചെയർമാൻ എം.കെ.രാജൻ, അഡ്ഹോക് കമ്മിറ്റി ചെയർമാൻ മനീഷ് ശങ്കർ, വൈസ് ചെയർമാൻ ഉദയലാൽ, കൺവീനർ ചാറ്റർജി കായംകുളം തുടങ്ങിയവർ നേതൃത്വം നൽകി.