‘നിരാശയുടെ ആഴങ്ങളിൽ നിന്ന് ചാട്ടം’; കുവൈത്തിൽ ഇന്ത്യക്കാരന് നാടുകടത്തലും ആജീവനാന്ത വിലക്കും

Mail This Article
×
കുവൈത്ത് സിറ്റി∙ ഷെയ്‌ഖ് ജാബിർ അൽ അഹമ്മദ് അൽ സബാഹ് കോസ്‌വേയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇന്ത്യക്കാരനെ നാടുകടത്താനും രാജ്യത്ത് ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്താനും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കോസ്റ്റ് ഗാർഡിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് ഇയാളുടെ ആത്മഹത്യ ശ്രമം കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ വ്യക്തിപരമായ കാരണങ്ങളാലാണ് താൻ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ഇയാൾ മൊഴി നൽകി. തുടർന്ന് കോസ്റ്റ് ഗാർഡ് ഇയാളെ പൊലീസിന് കൈമാറി. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം അധികൃതർ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുകയായിരുന്നു.
English Summary:
Indian Man Attempts Suicide from Sheikh Jaber Causeway in Kuwait, Receives Lifetime Ban
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.