ജിദ്ദയിലേക്ക് കടത്താൻ ശ്രമിച്ച 46.8 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു; ലഹരി കടത്താൻ ശ്രമിച്ചത് തുറമുഖം വഴി

Mail This Article
ജിദ്ദ ∙ ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി എത്തിയ 46.8 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ശിതീകരിച്ച കോഴിയിറച്ചി എത്തിച്ച കണ്ടെയ്നറിനുള്ളിലെ റഫ്രിജറേഷൻ യൂണിറ്റിൽ ഒളിപ്പിച്ച നിലയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്.
രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമാക്കുകയും കള്ളക്കടത്ത് ശ്രമങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കസ്റ്റംസ് അതോറിറ്റി സ്ഥിരീകരിച്ചു.
നിരോധിത സാധനങ്ങളുടെ ഇറക്കുമതി സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ 1910 എന്ന നമ്പർ മുഖേനയോ അല്ലെങ്കിൽ 1910@zatca.gov.sa എന്ന ഇ–മെയിലിലോ 009661910 എന്ന രാജ്യാന്തര നമ്പറിലോ അധികൃതരെ ബന്ധപ്പെടാം.