കേരളത്തിൽ എല്ലാ ആഘോഷത്തിനും അവസരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ

Mail This Article
ദുബായ്∙ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് ഓർമ സ്വീകരണം നൽകി. ഓണവും ക്രിസ്മസും പെരുന്നാളും ഒന്നിച്ചു ആഘോഷിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. ഡൽഹിയിൽ ഓശാന പ്രദക്ഷിണം അനുവദിക്കാഞ്ഞ ഭരണകൂടത്തിന്റെ നിലപാടിനെ പരാമർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന ഒരു വർഷത്തിനുള്ളിൽ തന്നെ അതിദരിദ്രർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. ഓർമ ബാഡ്മിന്റൺ ടൂർണമെന്റ് ബ്രോഷർ പ്രകാശനവും പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഓർമ അംഗം രാജൻ കോട്ടാത്തലയ്ക്കുള്ള ഉപഹാരം സമർപ്പണവും മന്ത്രി നിർവഹിച്ചു.
ഓർമ വൈസ് പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞാഹമ്മദ്, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സെക്രട്ടറി ജിജിത അനിൽ എന്നിവർ പ്രസംഗിച്ചു.