ADVERTISEMENT

ഡാലസ് ∙ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നയിക്കാൻ ജോൺ റാറ്റ്ക്ലിഫിനെ നിയമിച്ച്  ട്രംപ്. ഡാലസിൽ നിന്നുള്ള മുൻ ടെക്‌സസ് കോൺഗ്രസ് അംഗം 2020ൽ ദേശീയ ഇന്റലിജൻസ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

'ജോൺ റാറ്റ്ക്ലിഫ് എല്ലാ അമേരിക്കക്കാരുടെയും ഭരണഘടനാപരമായ അവകാശങ്ങൾക്കായി നിർഭയനായ പോരാളിയാകും, അതേസമയം ദേശീയ സുരക്ഷയുടെ ഉയർന്ന തലങ്ങളും സമാധാനവും ഉറപ്പാക്കുമെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.  ഇന്ത്യന്‍ വംശജനും റിപ്പബ്ലിക്കനുമായ കാശ്  പട്ടേല്‍ സിഐഎ മേധാവിയാകുമെന്നായിരുന്നു മുൻപ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

English Summary:

Trump picks former top US spy John Ratcliffe to lead CIA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com