റിവൈവൽ ഹൂസ്റ്റൺ യോഗം 11ന്

Mail This Article
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിൽ ആത്മീയ ഉണർവിനായുള്ള പ്രത്യേക പ്രാർഥനാ യോഗം 11ന് വൈകിട്ട് 6.30ന് നടക്കും. 12ന് രാവിലെ 9 മണി മുതൽ പ്രാർഥനയും പ്രത്യേക പഠന ക്ലാസുകളും ഉണ്ടായിരിക്കും. ലിവിങ് വാട്ടേഴ്സ് ചർച്ചിൽ വച്ചാണ് ഈ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ചർച്ചിന്റെ വിലാസം: 845 സ്റ്റാഫോർഡ് ഷെറിൽ, സ്റ്റാഫോർഡ് ടെക്സസ്.
റെഗൽ മാർട്ടിൻ, ഷോൺ കാൾസൺ, ജയ്സൺ ഇവാൻസ്, എബി ഗിറ്റ്സഫ്സൺ എന്നിവർ ദൈവവചനത്തിൽ നിന്ന് പ്രഭാഷണങ്ങൾ നടത്തുകയും പഠന ക്ലാസുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കൂടാതെ, ഏപ്രിൽ 20 മുതൽ ജൂൺ 8 വരെ 50 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രത്യേക പ്രാർത്ഥന യോഗങ്ങളും സുവിശേഷീകരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്കായി ഡോ. ഏബ്രഹാം ചാക്കോ, പാ. ബഥേൽ സാമുവേൽ, പാസ്റ്റർ ജോൺ കുര്യൻ എന്നിവരെ 813-610-2807 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
(വാർത്ത : ജോയി തുമ്പമൺ)