നടുവേദന അകറ്റാൻ അർധ ശലഭാസന; വിഡിയോ

Mail This Article
നടുവേദന അകറ്റാൻ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു യോഗാസനമാണ് അർധ ശലഭാസന. കമിഴ്ന്നു കിടന്നുകൊണ്ടാണ് ഈ ആസനം ചെയ്യുന്നത്. ഓരോ കാലുകളായി ഉയർത്തി ചെയ്യുന്ന ആസനമായതുകൊണ്ടുതന്നെ ഇടുപ്പ് ഭാഗത്ത് ഗുണകരമായ വലിച്ചിൽ ലഭിക്കും. ഇടുപ്പു പോലെതന്നെ നട്ടെല്ലിന്റെ അടിഭാഗത്തും ആശ്വാസം ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് അർധശലഭാസന. ഗർഭിണികളും ഹെർണിയ ഉള്ളവരും ഈ ആസനം ചെയ്യാൻ പാടില്ല.
അർധ ശലഭാസനം ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.


ആദ്യം കമഴ്ന്നു കിടക്കുക. ഒരു കൈയുടെ മുകളിൽ അടുത്ത കൈവച്ചശേഷം താടി കൈയിലേക്ക് അമർത്തി വയ്ക്കുക.


ഇടതുകാൽ അയഞ്ഞിരിക്കട്ടെ. ശ്വാസമെടുത്തുകൊണ്ട് വലതുകാൽ മുട്ടു മടക്കാതെ സാധിക്കുന്ന അത്രയും ഉയരത്തിൽ പതിയെ മുകളിലേക്ക് ഉയർത്തുക.

ശ്വാസം വിട്ടുകൊണ്ട് പതിയെ താഴ്ത്തുക.
വലതുകാൽ വിശ്രമിച്ച് ഇടതുകാൽ ഇതുപോലെ ഉയർത്താം. സാധിക്കുന്നവർക്ക് 5 സെക്കൻഡ് കാൽ ഉയർത്തി വയ്ക്കാവുന്നതാണ്.
ശേഷം മകരാസനത്തിൽ വിശ്രമിക്കാം.
Content Summary: Ardha Shalabhasana Yoga for Back pain Relief