ADVERTISEMENT

വ്യായാമത്തിനിടയിൽ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന് പരുക്ക്. സപ്പോർട്ടീവ് ബെൽറ്റ് ഇല്ലാതെ 80 കിലോ ഡെഡ്‍ലിഫ്റ്റ് ചെയ്തതാണ് പ്രശ്നമായത്. കഠിനമായ പുറംവേദന അനുഭവപ്പെട്ടെങ്കിലും അത് കാര്യമാക്കാതെ താരം വീണ്ടും വ്യായാമം തുടരുകയായിരുന്നു. 

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രാകുൽ തന്റെ ആരോഗ്യനിലയെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടത്. 

'ഞാൻ വലിയൊരു മണ്ടത്തരം കാണിച്ചു. ശരീരം സൂചനകൾ തന്നിട്ടും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഒരുപാട് വേദന തോന്നിയപ്പോൾ ഞാൻ നിർത്തേണ്ടതായിരുന്നു. പക്ഷേ ചെയ്തില്ല. ഇപ്പോൾ ആറ് ദിവസമായി വിശ്രമത്തിലാണ്. ഇനിയും ഒരാഴ്ച കൂടി എടുക്കും ശരിയാകാൻ. എനിക്കു വേണ്ടി പ്രാർഥിച്ചവർക്കും സുഖാന്വേഷണങ്ങൾ നടത്തിയവർക്കും നന്ദി', രാകുൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

rakul-preet2
Image Credit: instagram.com/rakulpreet/

സോഷ്യൽ മീഡിയയിലൂടെ സ്ഥിരമായി തന്റെ വർക്ഔട്ട് വിഡിയോകൾ പങ്കുവയ്ക്കുന്ന വ്യക്തിയാണ് രാകുൽ. വേദനയ്ക്കിടെയിലും സിനിമാ ചിത്രീകരണത്തിന് തടസ്സങ്ങൾ ഉണ്ടായിട്ടില്ലെന്നും രാകുൽ പറയുന്നു.

ഡെഡ്‌ലിഫ്റ്റ് പോലുള്ള വർക്‌ഔട്ടുകൾ ചെയ്യുമ്പോൾ ട്രെയിനറുടെ നേതൃത്വത്തിലും സപ്പോർട്ടീവ് ബെൽറ്റ് ഉപയോഗിച്ചും കൃത്യമായ പോസ്ചറും ഉറപ്പു വരുത്തുക. അല്ലാത്തപക്ഷം പരുക്കേൽക്കാനുള്ള സാധ്യതകൾ അധികമാണ്.

English Summary:

Ignoring the Pain: Rakul Preet Singh's Workout Warning After Serious Injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com