ADVERTISEMENT

ചോദ്യം : ഡോക്ടർ, 30 വയസ്സുള്ള അധ്യാപികയാണു ഞാൻ. ചെറിയ കാര്യങ്ങൾക്കു പോലും മനസ്സു വല്ലാതെ തളർന്നു പോകുന്ന സ്വഭാവക്കാരിയാണ്. ചിലപ്പോൾ ഞാൻ പോലും അറിയാതെ അച്ഛനമ്മമാരോടും സഹപ്രവർത്തകരോടും വഴക്കിടാറുമുണ്ട്. ആ സമയങ്ങളിൽ ഹൃദയമിടിപ്പ് വല്ലാതെ കൂടും. ചില ദിവസങ്ങളിൽ രാവിലെ എണീക്കാൻ പോലും പറ്റാത്തത്ര ക്ഷീണമുണ്ട്. ഡോക്ടറെ കണ്ട് വിഷാദരോഗത്തിനു മരുന്നു കഴിക്കണമെന്നാണ് കൂട്ടുകാരികൾ നിർദേശിക്കുന്നത്. മരുന്നു കഴിച്ചാൽ എന്റെ രോഗം മാറുമോ? ഏതു വിഭാഗത്തിലെ ഡോക്ടറെയാണ് ഞാൻ സമീപിക്കേണ്ടത്? ഡോക്ടർ വിശദമായ ഒരുപദേശം തരുമല്ലോ?

ഉത്തരം : ഒട്ടേറെ പേർക്ക് ഈ പ്രശ്നം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നമ്മുടെ ശരീരത്തിൽ രണ്ടു തരത്തിൽ അസുഖങ്ങൾ വരാം. ഒന്ന്, ശരീരത്തിലെ അവയവങ്ങൾക്കു തകരാറുകൾ വരുമ്പോൾ. ചിലപ്പോൾ അവയവങ്ങൾക്കു പ്രത്യേകിച്ച് തകരാറുകളൊന്നും കണ്ടെത്തിയില്ലെങ്കിലും അവയുടെ പ്രവർത്തനം ശരിയായ രീതിയിൽ സംഭവിക്കുന്നുണ്ടാകില്ല. അതിനു കാരണം ഹോർമോണുകളുടെ അസുഖമാണ്. രണ്ടാമത്തെ ഗണത്തിൽ പെടുന്നത് മാനസിക പിരിമുറുക്കത്തിൽ നിന്നു വരുന്ന അസുഖങ്ങളാണ്. അമിതമായ ഉത്കണ്ഠയോ വിഷാദമോ ആകാം. ശരീരത്തിന്റെ അസുഖത്തെക്കാൾ സങ്കീർണമാണ് മനസ്സിന്റെ അസുഖം. താങ്കൾ വല്ലാത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്നു എന്ന് കത്തിൽ നിന്നു വ്യക്തമാണ്. താങ്കൾക്ക് ഉത്കണ്ഠയോ വിഷാദമോ ആകാം. വല്ലാത്ത ദേഷ്യം, ഏകാഗ്രതയില്ലായ്മ, മറവി എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ഘട്ടങ്ങളിൽ ചികിത്സ തേടുക തന്നെ ചെയ്യണം. ഇതെല്ലാം പരിപൂർണമായി ചികിത്സിച്ചു ഭേദമാക്കാവുന്ന മാനസിക പ്രശ്നങ്ങളാണ്. സ്ത്രീകളിൽ കണ്ടു വരുന്ന പ്രസവാനന്തര വിഷാദവും ഇതുപോലെ ചികിത്സിച്ചു മാറ്റാവുന്നതാണ്. ചില സ്ത്രീകൾ കുഞ്ഞിനു മുലയൂട്ടാൻ പോലും താൽപര്യം കാണിക്കാറില്ല. ഇത് ഹോർമോണുകളുടെ പ്രശ്നങ്ങൾ മൂലം വരുന്നതാണ്. ഡോക്ടറെ കണ്ട് രോഗാവസ്ഥയെ കുറിച്ചു കൃത്യമായി മനസ്സിലാക്കുകയും ചികിത്സിക്കുകയുമാണു വേണ്ടത്. 

Content Summary : Feeling angry all the time? Dr. P. K. Jabbar Explains 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com