ആരും നോക്കിനിന്നുപോകും! മനോഹരകാഴ്ചകൾ നിറഞ്ഞ വീട്

Mail This Article
തൃശൂർ ജില്ലയിലെ ചാവക്കാടാണ് പ്രവാസിയായ സിദ്ദീഖിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായി നിർമിച്ച പുതിയകാലവീടാണിത്. പലതട്ടുകളായി ഓടുപാകിയ ചരിഞ്ഞ മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ചയിലെ ഹൈലൈറ്റ്. മേൽക്കൂര നിരപ്പായി വാർത്തശേഷം ട്രസ് ചെയ്ത് ഓടുവിരിക്കുകയായിരുന്നു. അതിനാൽ ഉള്ളിൽ ചൂടും കുറവാണ്.

വിശാലമായ ലാൻഡ്സ്കേപ്പിന് മധ്യത്തിലാണ് വീട് സ്ഥിതിചെയ്യുന്നത്. നാച്ചുറൽ സ്‌റ്റോൺ വിരിച്ച മുറ്റത്ത് ഒരു ഫങ്ഷൻ നടത്താനുള്ള വിശാലതയുണ്ട്. ചെടികളും ലാൻഡ്സ്കേപ് ഹരിതാഭമാക്കുന്നു.

സെലിബ്രിറ്റി വീടുകൾ കാണാം! Subscribe Now
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, അപ്പർ ലിവിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 6160 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

വാതിൽ തുറന്ന് പ്രവേശിക്കുന്ന ഫോർമൽ ലിവിങ്ങും അനുബന്ധമായുള്ള ഫാമിലി ലിവിങും ഡബിൾഹൈറ്റിലാണ്. അതിനാൽ വിശാലമായ ഒരു ഇടത്തെത്തിയ പ്രതീതിലഭിക്കും. ഡബിൾ ഹൈറ്റിൽ വെനീർ പാനലിങ് ചെയ്ത ടിവി യൂണിറ്റാണ് ഫാമിലി ലിവിങ്ങിലെ ഹൈലൈറ്റ്.

ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് പൊതുവിടങ്ങളിൽ. പാസേജുകളിൽ വുഡൻ ഫിനിഷ്ഡ് ടൈലുമുണ്ട്. ജിപ്സം സീലിങ്ങും പ്രൊഫൈൽ+ എൽഇഡി ലൈറ്റുകളും ചേരുമ്പോൾ അകത്തളം കമനീയമാകുന്നു.

ഡെഡ് സ്‌പേസ് കുറച്ചുള്ള ഒതുങ്ങിയ ഗോവണിയാണ് ഇവിടെ. ഇതിന്റെ താഴെ കോർട്യാർഡ് ഒരുക്കി. പെബിൾസും ഇൻഡോർ പ്ലാന്റുകളും ഇവിടം അലങ്കരിക്കുന്നു.

ചെലവ് കുറഞ്ഞ വീടുകൾ കാണാം! Subscribe Now
ഒരു റിസോർട് ഫീലിങ് ലഭിക്കുംവിധമാണ് കിടപ്പുമുറികൾ. ഹെഡ്‌സൈഡ് ഭിത്തികൾ ഹൈലൈറ്റ് ചെയ്തു. തേക്കിൽ കടഞ്ഞെടുത്ത കട്ടിലും ഫർണിച്ചറുമാണ് ഇവിടെ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയുമുണ്ട്.

വിശാലമാണ് കിച്ചൻ. സെമി ഓപൺ നയത്തിൽ വർക്കേരിയ വിന്യസിച്ചു. ലാക്വേഡ് ഗ്ലാസ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്.

ചുരുക്കത്തിൽ ആഗ്രഹിച്ച പോലെയൊരു വീട് ലഭിച്ച സന്തോഷത്തിലാണ് വീട്ടുകാർ.
Project facts

Location- Chavakkad

Plot- 80 cent
Area- 6160 Sq.ft
Owner- Sidheek Aboobacker
Architect- Lameez PM
LPM Architects, Irinjalakuda
Y.C- 2022
English Summary- Tropical Keral Style House- Veedu Magazine Malayalam