മനോഹരമായ അകത്തളകാഴ്ചകൾ; റിസോർട്ട് ആംബിയൻസ് നിറയുന്ന വീട്
![vazhakode-home-night vazhakode-home-night](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2024/5/23/vazhakode-home-night.jpg?w=1120&h=583)
Mail This Article
തൃശൂർ വടക്കാഞ്ചേരിക്കടുത്ത് വാഴക്കോട് നിർമിച്ച വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.
വീട് ചുറ്റുപാട്, കാലാവസ്ഥ എന്നിവയുമായി ചേർന്നുനിൽക്കണം, കാറ്റും വെളിച്ചവും നന്നായി ലഭിക്കണം. ഇതായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യങ്ങൾ. റോഡ് ലെവലിൽ നിന്നും ഏകദേശം 5 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്ലോട്ടാണ്. സ്വഭാവികമായി കിട്ടിയ ഈ ഉയരവ്യത്യാസം പ്രയോജനപ്പെടുത്തി.
![vazhakode-home vazhakode-home](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2024/5/23/vazhakode-home.jpg)
വീടിന്റെ ഭംഗി പുറമെനിന്ന് ആസ്വദിക്കാൻ പാകത്തിൽ രണ്ട് തട്ടായിട്ടാണ് മുറ്റം ഡിസൈൻ ചെയ്തിരിക്കുന്നത്. ഡ്രൈവ് വേ വരുന്ന ഭാഗത്ത് ബാംഗ്ലൂർ സ്‌റ്റോൺ വിരിച്ച് ഇടയിൽ ആർട്ടിഫിഷ്യൽ ഗ്രാസ് ഫിൽ ചെയ്തു. അതിനുതാഴെവരുന്ന തട്ടിൽ ബഫലോ ഗ്രാസ് വച്ചുപിടിപ്പിച്ച് മനോഹരമാക്കി.
![vazhakode-home-night-view vazhakode-home-night-view](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2024/5/23/vazhakode-home-night-view.jpg)
വെയിലും മഴയും ധാരാളം ലഭിക്കുന്ന പ്രദേശമായതിനാൽ, കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിൽ മേൽക്കൂര ചരിച്ച് ഓടുവിരിച്ചു. നിരപ്പായി വാർത്തശേഷം ഉയരംകൂട്ടി ട്രസ് ചെയ്താണ് ഓടുവിരിച്ചത്. മേൽക്കൂരകൾക്കിടയിൽ ക്യാവിറ്റി സ്‌പേസ് ഉള്ളതിനാൽ വീടിനുള്ളിൽ ചൂടും കുറവാണ്.
![vazhakode-home-living vazhakode-home-living](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2024/5/23/vazhakode-home-living.jpg)
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 2658 ചതുരശ്രയടിയാണ് വിസ്തീർണം.
![vazhakode-home-hall vazhakode-home-hall](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2024/5/23/vazhakode-home-hall.jpg)
സെമി-ഓപൺ നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തി. വിശാലതയ്‌ക്കൊപ്പം സ്വകാര്യതയും ഉറപ്പുവരുത്താനായി. ലിവിങ്- ഡൈനിങ് ഏരിയകളെ ബന്ധിപ്പിക്കുന്നത് സ്‌റ്റെയർ ഉൾപ്പെടുന്ന കോറിഡോർ മുഖേനയാണ്.
![vazhakode-home-interior vazhakode-home-interior](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2024/5/23/vazhakode-home-interior.jpg)
ബെഡ്‌റൂമുകളിൽ സ്റ്റോറേജ് ഉറപ്പാക്കി. എല്ലാ ബെഡ്റൂമിലും ഫുൾ ലെങ്ത് വാഡ്രോബുകളുണ്ട്. ബാത്റൂമുകളിൽ ഡ്രൈ- വെറ്റ് ഏരിയ ഗ്ലാസ് പാർട്ടീഷൻ വഴി വേർതിരിച്ചു.
![vazhakode-home-bed vazhakode-home-bed](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2024/5/23/vazhakode-home-bed.jpg)
വൈറ്റ്- വുഡ്- ഗ്രേ തീമിലാണ് കിച്ചൻ ഒരുക്കിയത്. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. മധ്യത്തിലായി ഒരുക്കിയ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ, ഒരു ഐലൻഡ് കിച്ചന്റെ പ്രതീതിയേകുന്നു.
![vazhakode-home-kitchen vazhakode-home-kitchen](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2024/5/23/vazhakode-home-kitchen.jpg)
മുകളിൽ ടെറസ് ഏരിയ റൂഫിങ് ഷീറ്റ് വിരിച്ച് കവർചെയ്ത് ഒരു റീഡിങ് റൂമാക്കിമാറ്റി. ഇതിനെ സ്‌റ്റെയർ ഏരിയയുമായു ബന്ധിപ്പിക്കാൻ ജാളികൾ ഉപയോഗിച്ചത് ശ്രദ്ധേയമാണ്.
![vazhakode-home-inside vazhakode-home-inside](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2024/5/23/vazhakode-home-inside.jpg)
രാത്രിയിൽ ലൈറ്റുകൾ തെളിയുമ്പോൾ വീട്ടിലും ചുറ്റുവട്ടത്തും ഒരു റിസോർട്ട് ആംബിയൻസ് നിറയുന്നു.
Project facts
Location- Vazhakode, Thrissur
Area- 2658 Sq.ft
Owner- Baby Sukumaran
Designer- Arun KM
AKM builders &interiors