കണ്ടിട്ടുണ്ടോ എര്‍ത്ത് ബാഗ് വീട്? ചെലവ്, സമയം ലാഭിക്കാം!

Mail This Article
സിമന്റോ കമ്പിയോ ഒന്നുമില്ലാതെ വീട് നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് കാണിച്ചു തരികയാണ് ആര്‍ക്കിടെക്റ്റ് ആയ സംയുക്ത. എര്‍ത്ത് ബാഗുകള്‍ കൊണ്ടാണ് സംയുക്ത വീട് നിര്‍മ്മിച്ചത്. സംയുക്ത സുസ്ഥിരനിര്‍മ്മിതികളില്‍ ഇഷ്ടമുള്ള വ്യകതിയാണ്. അതുകൊണ്ടുതന്നെ സ്വന്തമായൊരു വീട് നിര്‍മ്മിക്കണം എന്ന് കരുതിയപ്പോള്‍ അത് പ്രകൃതിക്ക് ചേർന്നതാകണം എന്നും തീരുമാനിച്ചു. അങ്ങനെയാണ് തമിഴ്നാട്ടിലെ വളുക്ക്പ്പുരയില്‍ എര്‍ത്ത് ബാഗ് വീട് ഒരുങ്ങിയത്.

മറ്റു നിര്‍മ്മാണരീതികളെ അപേക്ഷിച്ച് വളരെ ചെലവ് കുറഞ്ഞതാണ് എര്‍ത്ത് ബാഗ് കൊണ്ടുള്ള വീടെന്നു സംയുക്ത പറയുന്നു. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ബാഗുകളില്‍ ചെളി നിറച്ചാണ് ബാഗുകള്‍ വീട് നിര്‍മ്മാണത്തിനു എടുത്തത്. ചെളിയും മണ്ണും ശരിയായ അനുപാതത്തില്‍ നിറച്ചാണ് എര്‍ത്ത് ബാഗുകള്‍ ഒരുക്കുന്നത്. ഇത്തരത്തില്‍ നിറയ്ക്കുന്ന ബാഗുകളില്‍ നിന്നും ഈര്‍പ്പം പൂര്‍ണ്ണമായും കളയും. എന്നിട്ട് നല്ല ഉറപ്പു വരുത്തിയാണ് വീട് നിര്‍മ്മാണത്തിനു ഉപയോഗിക്കുക.

മംഗളൂര്‍ ടൈലുകള്‍ കൊണ്ടാണ് റൂഫ് തീര്‍ത്തത്. ഫ്ലോര്‍ ഒരുക്കിയത് ചെളി കൊണ്ട് തന്നെയും. പുറത്തു എത്ര കൂടിയ ചൂട് ആണെങ്കില്‍ പോലും അതൊന്നും ഈ വീട്ടിനുള്ളില്‍ അറിയില്ല. എര്‍ത്ത് ബാഗ് വീടുകള്‍ പൂര്‍ണ്ണമായും കുറ്റമറ്റതാണെന്ന് സംയുക്ത പറയുന്നില്ല. നല്ല പരിചരണം ഇതിനു ആവശ്യമാണ്. കൂടാതെ വര്‍ഷത്തില്‍ ഒരിക്കല്‍ പ്ലാസ്റ്ററിങ് നടത്തണം. ചുവരുകളുടെ നീളം കൂട്ടാനും തൽക്കാലം സാധിക്കില്ല. എങ്കിലും തന്റെ ഈ എര്‍ത്ത് ബാഗ് വീട് തനിക്ക് ഏറെ പ്രിയങ്കരമാണ് എന്ന് സംയുക്ത പറയുന്നു.
English Summary- Architect own Earth Bag House TamilNadu