ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അജു വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന സിനിമയുടെ ചിത്രീകരണം റാന്നിയില്‍ പൂർത്തിയായി. അജു തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ഒരുപാട് പ്രത്യേകതകളും സവിശേഷതകളുമുള്ള നാടാണ് റാന്നിയെന്നും വർഷങ്ങൾക്കു ശേഷമാണ് അവിടെയൊരു സിനിമ ചിത്രീകരിക്കുന്നതെന്നും അജു പറയുന്നു.

 

അജു വർഗീസിന്റെ കുറിപ്പ് വായിക്കാം:

sajan-bakery

 

sajan-bakery-shoot

സാജൻ ബേക്കറിയുടെ ഷൂട്ടിനായി റാന്നിയിൽ ഞങ്ങൾ ചെന്നപ്പോൾ കേൾക്കാനിടയായ ഒരു കാര്യം. അവിടെ ഇതിനു മുമ്പ് മധു-സാർ നായകനായി അഭിനയിച്ച ഒരു പടമാണ് അവസാനമായി ഷൂട്ട്‌ ചെയ്തത് എന്നാണ്. റാന്നിക്ക് റാന്നിയുടേത് മാത്രമായ സവിശേഷതകൾ ഉണ്ട്. അവിടുത്തെ ആൾക്കാർക്കും. 

sajan-bakery-2

 

വളരെ ഫോർവേഡ് ആയി ചിന്തിക്കുന്ന, ലോകം കണ്ട മനുഷ്യർ, 80-100 വർഷം പഴക്കം ചെന്ന വിദ്യാലയങ്ങൾ റാന്നിയുടെ വിദ്യാസമ്പന്നരായ ജനതയുടെ പ്രതീകമാണ്. ഒരു മലയോര പ്രദേശം ആണേലും റാന്നിയുടെ texture വേറെയാണ്.. കോടയും പച്ചപ്പുമല്ല മറിച്ച് പ്രകൃതിയുമായി ഇണങ്ങി co-exist ചെയ്തു ജീവിക്കാൻ പഠിച്ച മനുഷ്യർ ജീവിക്കുന്ന ഒരു പ്രദേശം ആണ് റാന്നി. 

sajan-bakery3

 

കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഏറ്റവും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതും പക്ഷെ ഇവിടെ തന്നെയാണ്. തിരിച്ചടികളിൽ നിന്നും ജീവിതം തിരിച്ചു പിടിച്ച സന്തോഷം, പ്രത്യാശ ഉള്ളവനാണ് ഓരോ റാന്നിക്കാരനും. അതുകൊണ്ട് തന്നെ വെറും ബിസിനസ്‌ എന്നുള്ള രീതിയിൽ ഈ നാടിനെ സമീപിക്കരുത് എന്നു തോന്നി. ഹോട്ടൽ താമസം ഒഴിവാക്കി അവിടെ തന്നെയുള്ള ഒരു വീട്ടിൽ ആരുന്നു ഞങ്ങളുടെ താമസം. ഞാൻ, സംവിധായകൻ അരുൺ ചന്ദു, ADs, കൺട്രോളർ, എല്ലാരും കൂടി ഒരു വീട്ടിൽ, സീനുകൾ ഞങ്ങൾ അവിടെ ഇരുന്നു improvise ചെയ്യാൻ തുടങ്ങി. 

 

അവിടുത്തെ അന്തരീക്ഷം, ലാളിത്യം ഒരുപാട് സിനിമയെ സഹായിച്ചിട്ടുണ്ട്. ഒടുക്കം റാന്നി വിട്ടുപോരുമ്പോൾ ഒരുപാട് സൗഹൃദങ്ങൾ, ചിരികൾ, ആശീർവാദങ്ങൾ ഞങ്ങൾ ചേർത്തുപിടിക്കുന്നു. "ഓ നിങ്ങൾ എന്നാന്നു വച്ചാ അങ്ങ് ചെയ്യ്, റാന്നിയിൽ ഒരു കാര്യം നടക്കുമ്പോ നമ്മൾ സഹകരിക്കാതെ ഇരിക്കുമോ ".. ഓരോ തവണയും ഞങ്ങളെ ആശ്ലേഷിച്ച വാക്കുകൾ.

 

വിചാരിച്ച പ്രകാരം ഞങ്ങളുടെ ഷൂട്ടിങ് ഭംഗിയായി തന്നെ തീർന്നു. ഈ ചാർട് പ്രകാരം റാന്നിയിൽ സാജൻ ബേക്കറിയുടെ ഷൂട്ടിങ് ആഗ്രഹിച്ച പോലെ അവസാനിച്ച കാര്യം സന്തോഷത്തോടെ പങ്കുവയ്ക്കുന്നു.

 

അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ ആണ് നായിക. ഗണേഷ് കുമാർ,ജാഫര്‍ ഇടുക്കി,ലെന,ഗ്രേസ് ആന്റണി എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.   

 

അജു വർഗിസ്,അരുൺ ചന്തു എന്നിവര്‍ ചേർന്നാണ് തിരക്കഥ,സംഭാഷണമെഴുതുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-: പ്രശാന്ത് പിള്ള. ലൗ ആക്‌ഷൻ ഡ്രാമയ്ക്കു ശേഷം ഫൻറ്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്റെയും ബാനറിൽ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും  ചേർന്നാണ് "സാജൻ ബേക്കറി സിൻസ് 1962" നിർമിക്കുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com