നട്ടെല്ലുള്ള റിയൽ ലൈഫ് സിനിമ; കൺഫെഷൻസ് ഓഫ് എ കുക്കു
Mail This Article
കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ബാലപീഡനങ്ങളും കുട്ടികളുടെ ആത്മഹത്യകളും ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു. കൺഫെഷൻസ് ഓഫ് എ കുക്കു എന്ന് പേരിൽ ഒരുങ്ങുന്ന ഈ സിനിമയിൽ സ്വന്തം വീടുകളിൽ പോലും സംഭവിക്കുന്ന പീഡനങ്ങൾ ശക്തമായി തന്നെ അവതരിപ്പിക്കുന്നു.
ഷൂട്ട് പൂർത്തിയായി പോസ്റ്റ് പ്രൊഡക്‌ഷൻ പുരോഗമിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരുക്കുന്നത് " ഐ വണ്ടർ വൈ' എന്ന രാജ്യാന്തര തലത്തിൽ അനുമോദിക്കപ്പെട്ട ചിത്രത്തിന്റെ സംവിധായകനുമായ ജയ് ജിതിൻ പ്രകാശാണ്. ട്വന്റി ത്രീ ഫീറ്റിന്റെ ബാനറിൽ അർജുൻ രവീന്ദ്രൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ ദിനേശ് നീലകണ്ഠന്റേതാണ്.
അലോഷ്യ പീറ്ററിന്റെ സംഗീതത്തിൽ സിതാര കൃഷ്ണകുമാർ അടക്കം നിരവധി പ്രശസ്ത ഗായകർ പാടിയിട്ടുണ്ട്. ദുർഗ്ഗ കൃഷ്ണ, അർജുൻ നന്ദകുമാർ, നെഹ്‌റിന് നവാസ്, പ്രാർത്ഥന സന്ദീപ്, അഭിജ ശിവകല എന്നീ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന സിനിമ അടുത്ത വർഷം ആദ്യത്തോടെ തീയറ്ററുകളിൽ എത്തുന്നതായിരിക്കും.